Quantcast

സ്വകാര്യ ബസ് കേടായത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം

യുവാക്കളെ ബലമായി ബസില്‍ നിന്നും ഇറക്കി കൊണ്ടുപോകുന്നതും മര്‍ദിക്കുന്നതും മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പാണ് മൊബൈലില്‍ ചിത്രീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    21 April 2019 7:26 PM IST

സ്വകാര്യ ബസ് കേടായത് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം
X

തിരുനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ അര്‍ധരാത്രി യാത്രക്കാര്‍ക്ക് നേരെ കയ്യേറ്റം. യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാരുടെ സംഘം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സഹയാത്രികന്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് പുറത്തുവിടുകയായിരുന്നു. 'സുരേഷ് കല്ലട' ബസില്‍ യാത്രചെയ്തവര്‍ക്കാണ് മര്‍ദനമേറ്റത്.

തിരുവനന്തപുരത്ത് നിന്നും രാത്രി പത്തുമണിയോടെ പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോഴാണ് ബ്രേക്ക് ഡൗണായത്. യാത്രക്കാര്‍ ഡ്രൈവറോടും ജീവനക്കാരോടും വിവരം ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പിന്നീട് മര്‍ദനമേറ്റ യുവാക്കള്‍ ഡ്രൈവറുടെ ഫോണില്‍ നിന്നും കല്ലടയുടെ ഓഫീസിലേക്ക് വിളിച്ച് സംസാരിച്ചതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയും പകരം ബസ് എത്തി യാത്ര തുടരുകയുമായിരുന്നു.

This is a distress call. Kindly send alarm to the #poIice across #kerala and #bangalore about the vehicle I am traveling...

Posted by Jacob Philip on Saturday, April 20, 2019

പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം സുരേഷ് കല്ലടയുടെ ജീവനക്കാര്‍ വഴിയില്‍ ബസ് തടയുകയായിരുന്നു. യുവാക്കളെ ബലമായി ബസില്‍ നിന്നും ഇറക്കി കൊണ്ടുപോകുന്നതും മര്‍ദിക്കുന്നതും മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പാണ് മൊബൈലില്‍ ചിത്രീകരിച്ചത്. ജേക്കബ് ഫിലിപ്പ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ബസ് ജീവനക്കാരുടെ ഗുണ്ടായിസം പുറത്തായിരിക്കുന്നത്.

TAGS :

Next Story