Quantcast

കാസര്‍കോട് 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്

പല ബൂത്തുകളിലും റിട്ടേണിങ് ഓഫീസര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറി

MediaOne Logo

Web Desk

  • Published:

    29 April 2019 7:37 AM GMT

കാസര്‍കോട് 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്
X

കാസർകോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് യു.ഡി.എഫ്. ഇക്കാര്യമാവശ്യപ്പെട്ട് യു.ഡി.എഫ് കാസര്‍കോട് ജില്ലാ കലക്ടർക്ക് നല്‍കി. പല ബൂത്തുകളിലും നിരുത്തരവാദപരമായാണ് റിട്ടേണിങ് ഓഫീസര്‍മാര്‍ പെരുമാറിയതെന്നും യുഡിഎഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ 120 ലധികം ബൂത്തുകളിലാണ് 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയത്. ഈ ബൂത്തുകളിലെല്ലാം റീ പോളിങ് നടത്തണമെന്നാണ് യു.ഡി.എഫ് കലക്ടര്‍ക്ക് നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം. മിക്ക ബൂത്തുകളിലും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും കൂടാതെ റീപോളിങ് നടത്തുന്ന ഘട്ടത്തില്‍ ഈ ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും കേന്ദ്ര നിരീക്ഷകനും വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടികളുണ്ടാകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനാണ് ജില്ലയിലെ യു.ഡി.എഫ് തീരുമാനം.

TAGS :

Next Story