Quantcast

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്ന് അദാനി

സമയം നീട്ടി നല്‍കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തുറമുഖ മന്ത്രി കന്നപ്പള്ളി രാമചന്ദ്രന്‍

MediaOne Logo

Web Desk

  • Published:

    7 May 2019 2:20 PM GMT

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്ന് അദാനി
X

വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്ന ആവശ്യം വീണ്ടും മുന്നോട്ട് വെച്ച് അദാനി. പാറക്ഷാമമാണ് കൂടുതല്‍ സമയമാവശ്യപ്പെടാന്‍ കാരണം. സമയം നീട്ടി നല്‍കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തുറമുഖ മന്ത്രി കന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം പാറക്കല്ല് കിട്ടാതെ പ്രതിസന്ധിയിലാണെന്നും അതുകൊണ്ട് പദ്ധതി കരാര്‍ പ്രകാരമുള്ള സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നുമാണ് അദാനി ഗ്രൂപ്പ് ഇന്നലെ സര്‍ക്കാരിനെ അറിയിച്ചത്. ഓഖി മൂലം ഡ്രഡ്ജര്‍ കേടായതും പാറക്ഷാമവും പരിഗണിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ 16 മാസത്തെ സമയം കൂടി വേണമെന്നാണ് അദാനി ഗ്രൂപ്പിന്‍റെ ആവശ്യം. സര്‍ക്കാര്‍ അതിനോട് അനൂകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ പങ്കുവെച്ചു.

എന്നാല്‍ സമയം നീട്ടി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ പാറമടകളില്‍ നിന്ന് ഖനനം നടത്തുന്നതിനുള്ള അനുമതി വൈകുന്നതാണ് പാറക്ഷാമത്തിന് കാരണമെന്നാണ് അദാനി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത് പരിഹരിക്കാന്‍ ഇന്നത്തെ യോഗത്തില്‍ ധാരണയായി. പാറപൊട്ടിക്കാനുള്ള അനുമതി വേഗത്തില്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

TAGS :

Next Story