Quantcast

ഇടുക്കിയിലെ കള്ളവോട്ട് ആരോപണം: കലക്ടർ ബൂത്ത് തല ഓഫീസ‍ർമാരുടെ യോഗം വിളിച്ചു

ആരോപണ വിധേയനായ ഉടുമ്പൻചോല സ്വദേശി രഞ്ജിത്ത് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തിട്ടുണ്ടോ എന്നറിയനാണിത്.

MediaOne Logo

Web Desk

  • Published:

    7 May 2019 10:05 PM IST

ഇടുക്കിയിലെ കള്ളവോട്ട് ആരോപണം: കലക്ടർ ബൂത്ത് തല ഓഫീസ‍ർമാരുടെ യോഗം വിളിച്ചു
X

ഇടുക്കി ഉടുമ്പൻചോലയിലെ കള്ളവോട്ട് ആരോപണത്തിൽ ജില്ലാ കലക്ടർ ബൂത്ത് തല ഓഫീസ‍ർമാരുടെ യോഗം വിളിച്ചു. ആരോപണ വിധേയനായ ഉടുമ്പൻചോല സ്വദേശി രഞ്ജിത്ത് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തിട്ടുണ്ടോ എന്നറിയനാണിത്. കള്ളവോട്ട് ആരോപണം രഞ്ജിത്ത് നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ രഞ്ജിത്തിന് രണ്ട് വോട്ടിംഗ് രസീത് നൽകിയിട്ടുണ്ടോ എന്ന് ബി.എൽ.ഒമാർ വിശദീകരിക്കണം. ഒപ്പം രണ്ട് തിരിച്ചറിയൽ കാർഡ് ഇയാൾക്കുണ്ടോ എന്നും പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി കിട്ടിയാൽ കൂടുതൽ വ്യക്തതയ്ക്കായി തെരഞ്ഞെടുപ്പ് രജിസ്റ്റർ പരിശോധിക്കാമെന്നും കലക്ടർ അറിയിച്ചു. അതേസമയം ആരോപണ വിധേയമായ 66ആം പോളിംഗ് ബൂത്തിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലായിരുന്നു എന്നും കലക്ടർ എച്ച് ദിനേശൻ വ്യക്തമാക്കി.

TAGS :

Next Story