Quantcast

കോഴിക്കോട് ക്രോസ് വോട്ടിങ്? ആരോപണ പ്രത്യാരോപണവുമായി കോണ്‍ഗ്രസും സി.പി.എമ്മും

സി.പി.എം നേതാക്കള്‍ സഹായിച്ചെന്ന് യു.ഡി.എഫ്. യു.ഡി.എഫുകാര്‍ ഇപ്പോഴും സഹായിക്കുന്നുവെന്ന് എല്‍.ഡി.എഫ്

MediaOne Logo

Web Desk

  • Published:

    8 May 2019 11:24 AM GMT

കോഴിക്കോട് ക്രോസ് വോട്ടിങ്? ആരോപണ പ്രത്യാരോപണവുമായി കോണ്‍ഗ്രസും സി.പി.എമ്മും
X

കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്നു. സി.പി.എം നേതാക്കള്‍ യു.ഡി.എഫിനെ സഹായിച്ചെന്നും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ജനങ്ങള്‍ക്കൊപ്പം അവര്‍ക്കും നന്ദി പറയുമെന്നും ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു. എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറാ വിവാദത്തില്‍ യു.ഡി.എഫില്‍ നിന്നും സഹായം ലഭിച്ചതായുള്ള സി.പി.എം നേതാവ് മുഹമ്മദ് റിയാസിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് സിദ്ദിഖിന്റെ പ്രതികരണം.

വോട്ടര്‍മാരുടെ വിധിയെഴുത്ത് അറിയണണെങ്കില്‍ 23 വരെ കാത്തിരിക്കണം. പക്ഷേ വിജയം ഉറപ്പാണെന്ന് ആവര്‍ത്തിക്കുന്ന യു.ഡി.എഫും എല്‍.ഡി.എഫും എതിര്‍പാളയത്തില്‍ നിന്നും സഹായം കിട്ടിയെന്ന ശുഭ പ്രതീക്ഷയിലാണ് കോഴിക്കോട് തിരിച്ചും മറിച്ചും കണക്ക് കൂട്ടുന്നത്. എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം തെര‍ഞ്ഞെടുപ്പിന് ശേഷവും കത്തിച്ചു നിര്‍‌ത്തുന്ന സി.പി.എം പറയുന്നതും യു.ഡി.എഫില്‍ നിന്ന് ലഭിച്ച സഹായത്തെ കുറിച്ചാണ്.

മറിച്ച് യു.ഡി.എഫും പ്രതീക്ഷകളുടെ കോട്ട കോഴിക്കോട് കെട്ടിപൊക്കുന്നതും ക്രോസ് വോട്ടിങ് നടന്നുവെന്ന കണക്ക് കൂട്ടലിലാണ്. അവകാശവാദങ്ങള്‍ തുടരുമ്പോഴും കോഴിക്കോട് യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്വന്തം പാളയത്തില്‍ നിന്ന് ചോര്‍ച്ചയുണ്ടായെന്ന കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.

TAGS :

Next Story