ചെങ്ങോട്ടുമല സമരം; കയ്യിൽ മണ്ണെണ്ണയുമേന്തി സമരക്കാരുടെ ആത്മഹത്യാശ്രമം
മണ്ണെണ്ണയുമായി നാല് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്

ചെങ്ങോട്ടുമല സമരത്തിനിടെ ആത്മഹത്യാ ഭീഷണി മുഴക്കി സമരക്കാർ. കോട്ടൂര്‍ പഞ്‍ചായത്ത് ഓഫീസിന് മുകളില്‍ കയറിയാണ് സമരക്കാർ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. മണ്ണെണ്ണയുമായി നാല് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ അറിയിച്ചിരുന്നു.
Next Story
Adjust Story Font
16

