Quantcast

‘അവന്‍ ഒറ്റക്കാണ് വന്നത്... ഹീ ഈസ് ഏ മോണ്‍സ്റ്റര്‍’

രാജ്യത്താകെ മൂന്ന് സീറ്റാണ് സി.പി.എം നേടിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    23 May 2019 12:47 PM GMT

‘അവന്‍ ഒറ്റക്കാണ് വന്നത്... ഹീ ഈസ് ഏ മോണ്‍സ്റ്റര്‍’
X

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ രാജ്യം എന്‍.ഡി.എ ഭരിക്കുമെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെയും, ഭരണവിരുദ്ധ വികാരങ്ങളെയും അതിജയിച്ച ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നൂറിലധികം സീറ്റുകളില്‍ വ്യക്തമായ ലീഡ് ഉയര്‍ത്തി കഴിഞ്ഞു.

കേരളത്തില്‍ വമ്പിച്ച മുന്നേറ്റമാണ് യു.ഡി.എഫ് കാഴ്ച്ചവെച്ചത്. ഇരുപതില്‍ 19 സീറ്റുകളിലും യു.ഡി.എഫ് മുന്നേറ്റം നടത്തിയപ്പോള്‍, അതില്‍ ഏഴ് സീറ്റുകളിലും ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷമാണ് സഖ്യം നേടിയത്.

രാജ്യത്താകെ മൂന്ന് സീറ്റാണ് സി.പി.എം നേടിയിരിക്കുന്നത്. ബംഗാളിലും ത്രിപുരയിലും ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തെത്താന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ പക്ഷേ ഞെട്ടിക്കുന്ന തിരിച്ചടിയാണ് സി.പി.എം ഉള്‍പ്പെടുന്ന ഇടതുപക്ഷം നേരിട്ടത്. ആലപ്പുഴ മാത്രമാണ് എല്‍.ഡി.എഫിന് ആശ്വസമായത്.

ആലപ്പുഴയില്‍ നിന്നുള്ള എ.എം ആരിഫ് മാത്രമാണ് എല്‍.ഡി.എഫിന്റെ ഏക വിജയ സ്ഥാനാര്‍ഥി. ലീഡ് നില മാറിമറിഞ്ഞ അങ്കത്തില്‍ യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാനുമായി ഇഞ്ചോടിഞ്ച് മത്സരമാണ് ആരിഫ് കാഴ്ച്ചവെച്ചത്.

എണ്ണായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് കേരളത്തിലെ ഏക എല്‍.ഡി.എഫ് പ്രതിനിധിക്ക് ലഭിച്ചത്. ആലപ്പുഴയിലെ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എല്‍.ഡി.എഫ് എം.എല്‍.എയായിരുന്ന ആരിഫ്, 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മൂന്നാമത്തെ സ്ഥാനാര്‍ഥിയാവുകയുണ്ടായി.

TAGS :

Next Story