Quantcast

സെഞ്ച്വറി അടിച്ചു, ടീം തോറ്റു: ശശി തരൂര്‍

തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. കേരളം 20ല്‍ 19ലും യു.ഡി.എഫിനൊപ്പം നിന്ന് രാജ്യത്തിന് ഒരു സന്ദേശം നല്‍കിയിരിക്കുകയാണെന്ന് തരൂര്‍

MediaOne Logo

Web Desk

  • Published:

    23 May 2019 10:28 AM GMT

സെഞ്ച്വറി അടിച്ചു, ടീം തോറ്റു: ശശി തരൂര്‍
X

സെഞ്ച്വറി അടിച്ചു, ടീം തോറ്റു എന്നതാണ് ഇപ്പോഴത്തെ തോന്നലെന്ന് ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. കേരളം 20ല്‍ 19ലും യു.ഡി.എഫിനൊപ്പം നിന്ന് രാജ്യത്തിന് ഒരു സന്ദേശം നല്‍കിയിരിക്കുകയാണ്. മതേതരത്വമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷം തനിക്ക് ഇതുവരെ ലഭിച്ചു. അതില്‍ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തുകാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. വോട്ടെണ്ണല്‍ പുരോഗമിക്കവേ തരൂരിന്റെ ലീഡ് അര ലക്ഷം കടന്നു.

TAGS :

Next Story