‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ...’

കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2019-05-23 05:30:44.0

Published:

23 May 2019 5:30 AM GMT

‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ...’
X

പൊതുതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ, തൃശൂരിൽ ലീഡ് നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപൻ. എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിനെയും എൻ.ഡി.എയുടെ താര സാരഥി സുരേഷ് ഗോപിയെയും പിന്നിലാക്കിയാണ് പ്രതാപൻ മുന്നേറ്റം തുടരുന്നത്.

വോട്ടെടുപ്പിന് ശേഷം വിജയ പ്രതീക്ഷയെ കുറിച്ച് പ്രതാപൻ നടത്തിയ പരാമർശങ്ങൾ പാര്‍ട്ടിക്കുള്ളിലും പുറത്തും ചർച്ചയായിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്ത്വം വിജയ സമവാക്യങ്ങൾ മാറി മറിയുമെന്നായിരുന്നു പ്രതാപൻ പറഞ്ഞത്. എന്നാൽ ആദ്യ ട്രെന്റിൽ പ്രതാപൻ മണ്ഡലത്തില്‍ എൺപതിനായിരത്തിന്റെ ലീഡാണ് നേടിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടേതായി വന്ന തൃശൂർ പ്രസംഗവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ‘തൃശൂർ ഞാനിങ്ങെടുക്കുവാ, നിങ്ങൾ എനിക്ക് ഈ തൃശൂർ തരണം’ എന്ന സുരേഷ് ഗോപിയുടെ വാക്കുകൾ ഇരു കയ്യു നീട്ടിയാണ് ട്രോളൻമാർ ഏറ്റെടുത്തത്.

ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയപ്പോൾ, കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. 18 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍, രണ്ടിടങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് തുടരുന്നു. ദേശീയ തലത്തിൽ എൻ.ഡി.എ ലീഡ് തുടരുകയാണ്.

TAGS :

Next Story