Quantcast

ടി.എന്‍ പ്രതാപന് തിളക്കമാര്‍ന്ന വിജയം; സുരേഷ് ഗോപി മൂന്നാമത്

93633 വോട്ടുകള്‍ക്കാണ് പ്രതാപന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനെ തോല്‍പ്പിച്ചത്

MediaOne Logo

Web Desk

  • Published:

    23 May 2019 4:46 PM GMT

ടി.എന്‍ പ്രതാപന് തിളക്കമാര്‍ന്ന വിജയം; സുരേഷ് ഗോപി മൂന്നാമത്
X

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന് തിളക്കമാര്‍ന്ന വിജയം. 93633 വോട്ടുകള്‍ക്കാണ് പ്രതാപന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനെ തോല്‍പ്പിച്ചത്. നില മെച്ചപ്പെടുത്താനായെങ്കിലും എന്‍.ഡി.എക്ക് ഇത്തവണയും മൂന്നാം സ്ഥാനം തന്നെയാണ് .

വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡുയര്‍ത്തി ടി.എന്‍ പ്രതാപന്‍. കൈവിട്ടു പോകുമെന്ന് കരുതിയ നിയമസഭാ മണ്ഡലങ്ങളില്‍ പോലും വന്‍ ലീഡ് നേടി യു.ഡി.എഫ്. രണ്ടായിരം വോട്ട് പിറകില്‍ പോകുമെന്ന് കരുതിയ മണലൂര്‍ യു.ഡി.എഫിന് നല്‍കിയത് 1‌2938 വോട്ടിന്റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തെത്താന്‍ പലപ്പോഴും ഇടത് മുന്നണിയോട് ഇ‍ഞ്ചോടിച്ച് പൊരുതി എന്‍.ഡി.എ. പുതുക്കാട്, തൃശൂര് നിയമസഭാ മണ്ഡലങ്ങളില്‍ ഇടക്കിടെ ഒന്നാം സ്ഥാനം നില നിര്‍ത്തിയ എന്‍.ഡി.എ അവസാന ലാപ്പില്‍ കൃഷിമന്ത്രിയുടെ മണ്ഡലം കൂടിയായ തൃശൂരില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

ഇടത് മുന്നണിയില്‍‌ നിന്ന് കുത്തിയൊലിച്ച് പോയ വോട്ടുകള്‍ ഏറെയെത്തിയത് യു.ഡി.എഫിലേക്ക്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ അറുപത്തായ്യിരത്തിലധികം വോട്ട് യു.ഡി.എഫ് നേടിയപ്പോള്‍ ഇടതിന് നഷ്ടമായത് അറുപത്തിയെട്ടായിരത്തിലധികം വോട്ട്. നിയമസഭ കണക്കെടുത്താല്‍ ഒന്നര ലക്ഷമാണ് ഇടതിന്റെ കൈയിലെ ചോര്‍ച്ച.

മോദി വിരുദ്ധ വികാരം, മതന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, ശബരിമലയുള്‍പ്പെട്ട വിഷയങ്ങളില്‍ വിശ്വാസി സമൂഹത്തിന് സംസ്ഥാന സര്‍ക്കാറിനോടുള്ള കടുത്ത എതിര്‍പ്പ് ഇവയെല്ലാമാണ് തൃശൂരില്‍ യു.ഡി.എഫിന് ചരിത്ര നേട്ടം സമ്മാനിച്ചതെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story