Quantcast

അധികാരികള്‍ കണ്ണുതുറന്നില്ല, കാടിന്‍റെ മക്കള്‍ തനത് വിദ്യ പുറത്തെടുത്തു: ഒരാഴ്ച്ച കൊണ്ട് രണ്ട് തൂക്കുപാലങ്ങള്‍

രോഗികളും ഗര്‍ഭിണിണികളും കുട്ടികളുമടക്കം 400 ലധികം പേര്‍ ഊരില്‍ ഒറ്റപ്പെട്ടു, അധികാരികളോട് കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല

MediaOne Logo

Web Desk 11

  • Published:

    4 Sep 2019 6:10 AM GMT

അധികാരികള്‍ കണ്ണുതുറന്നില്ല, കാടിന്‍റെ മക്കള്‍ തനത് വിദ്യ പുറത്തെടുത്തു: ഒരാഴ്ച്ച കൊണ്ട് രണ്ട് തൂക്കുപാലങ്ങള്‍
X

ഒരു തൂക്കു പാലം നിര്‍മ്മിക്കാന്‍ എത്ര സമയം വേണം?സാധാരണഗതിയില്‍ നമ്മുടെ നാട്ടിലെ പാലം നിര്‍മ്മാണ രീതി അനുസരിച്ചാണെങ്കില്‍ കാലയളവ് അത്ര ചുരുക്കമാവില്ല. നിര്‍മ്മാണ ചിലവും പല ലക്ഷങ്ങള്‍ കടക്കും. എന്നാല്‍ കേവലം ഒരാഴ്ച്ച കൊണ്ട് തൂക്കുപാലം നിര്‍മ്മിക്കാന്‍ സാധിക്കുമോ? ഒന്നുമാലോചിക്കാതെ നടക്കില്ലെന്ന് പറയാം. എന്നാല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലിലെ അപ്പന്‍കാപ്പ് കോളനിയിലെ ചെറുപ്പക്കാര്‍ക്കിത് നിശ്പ്രയാസം സാധിക്കും. 20,000 രൂപ ചെലവില്‍ വെറും ഒരാഴ്ച്ച കൊണ്ടാണ് ഇവര്‍ തൂക്കുപാലം നിര്‍മ്മിച്ചത്. അതും രണ്ടു തൂക്കുപാലങ്ങള്‍.

കുത്തിയെലിച്ചെത്തിയ മാഹാപ്രളയം പോത്തുകല്‍ നിവാസികള്‍ക്ക് പുറലോകത്തേക്കുള്ള വാതിലടച്ചു. പ്രധാന ടൌണായ നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന പാലം പ്രളയത്തില്‍ ഒലിച്ചുപോയതോടെ രോഗികളും ഗര്‍ഭിണിണികളും കുട്ടികളുമടക്കം 400 ലധികം പേര്‍ ഊരില്‍ ഒറ്റപ്പെട്ടു. അധികാരികളോട് കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൌക്കത്ത് നല്‍കിയ 20,000 രൂപ കെണ്ട് നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ പാലം നിര്‍‌മ്മിച്ചു. ഒന്നല്ല രണ്ട് പാലങ്ങള്‍. നല്ല ഒന്നാന്തരം രണ്ട് തൂക്കുപാലങ്ങള്‍.

ഏതു പ്രളയത്തെയും അതിജീവിക്കുന്ന എഞ്ചിനീയറിംഗ് ഡിസൈൻ മികവിലാണ് ഇരു പാലങ്ങളുടെയും നിര്‍മ്മാണം. പണി പൂര്‍ത്തിയാക്കിയ പാലം കാണാന്‍ ആര്യാടന്‍ ഷൌക്കത്തും എത്തിയിരുന്നു. പാലം നിര്‍മ്മാണത്തിനായി നേതൃത്വം നല്‍കിയ പ്രദേശവാസിയായ രാജേഷിനേയും കൂട്ടുകാരേയും അഭിനന്ദിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇപ്പോഴിതാ ഇവിടെ പാലം നിര്‍മ്മിക്കുന്നതിനായി ഒരു കോടി ഇരുപത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അധികൃതരുടെ ഉറപ്പും ലഭിച്ചിരിക്കുന്നു. അതിജീവിനത്തിനായി പോരാടിയ ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ പ്രളയം പോലും തോറ്റുപോയിരിക്കുന്നു.

TAGS :

Next Story