Quantcast

മുത്തൂറ്റ് പോള്‍ വധക്കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി

കേസില്‍ ഒന്നു മുതല്‍ 9 വരെയുള്ള പ്രതികളില്‍ രണ്ടാം പ്രതി ഒഴികെയുള്ളവരുടെ ശിക്ഷയാണ് റദ്ദാക്കിയത് 

MediaOne Logo

Web Desk 6

  • Published:

    5 Sept 2019 11:24 AM IST

മുത്തൂറ്റ് പോള്‍ വധക്കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി
X

മുത്തൂറ്റ് പോൾ എം. ജോർജ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ മേൽ ചുമത്തിയിരുന്ന കൊലപാതകകുറ്റം ഒഴിവാക്കിയാണ് കോടതി ഉത്തരവ്.

പോൾ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം തടവാണ് കോടതി ഒഴിവാക്കിയത്. കാരി സതീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നില്ല. ഒമ്പതാം പ്രതി ഫൈസൽ ഒഴികെ മറ്റ് പ്രതികളുടെ പേരിൽ ഗൂഢാലോച, സംഘംചേരൽ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങൾ നിലനിൽക്കും എന്ന് കോടതി വ്യക്തമാക്കി. ഈ കുറ്റങ്ങൾക്കുള്ള ശിക്ഷ പ്രതികൾ അനുഭവിക്കണം. ഒമ്പതാം പ്രതി ഫൈസലിനെ കേസിൽ കോടതി പൂർണമായും കുറ്റവിമുക്തനാക്കി.

2009 ഓഗസ്റ്റ് 22നു ആയിരുന്നു ആലപ്പുഴ പൊങ്ങത്ത് വച്ച് പോൾ എം ജോർജ് കൊല്ലപ്പെട്ടത്. കേസിൽ ആദ്യ പതിമൂന്ന് പ്രതികൾ കുറ്റക്കാരാണെന്നായിരുന്നു സി.ബി.ഐ. കോടതി കണ്ടെത്തിയത്. പോൾ മുത്തൂറ്റ് വധക്കേസും കാരി സതീഷും സംഘവും ഉൾപ്പെട്ട മറ്റൊരു ക്വട്ടേഷൻ കേസും ഉൾപ്പടെ മൊത്തം 19 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്.

TAGS :

Next Story