Quantcast

എഫ്.എ.സി.ടിയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതായി പരാതി

കമ്പനിയുടെ പരിസരത്തുള്ള തോടിലൂടെയാണ് വെളുത്ത നിറത്തിലുള്ള ദ്രാവകം പുഴയിലേക്ക് ഒഴുകുന്നത്.

MediaOne Logo
എഫ്.എ.സി.ടിയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതായി പരാതി
X

എറണാകുളം കളമശേരി ഏലൂരിലെ എഫ്.എ.സി.ടി കമ്പനിയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതായി പരാതി. കമ്പനിയുടെ പരിസരത്തുള്ള തോടിലൂടെയാണ് വെളുത്ത നിറത്തിലുള്ള ദ്രാവകം പുഴയിലേക്ക് ഒഴുകുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു.

ഏലൂര്‍ എഫ്.എ.സി.ടിയുടെ അമോണിയ പ്ലാന്റില്‍ നിന്നാണ് വെളുത്ത നിറത്തിലുള്ള ദ്രാവകം പുഴയിലേക്ക് എത്തുന്നത്. പ്ലാന്റിന്റെ അകത്ത് മഴവെള്ളം ഒഴുകിപോകാന്‍‌ സ്ഥാപിച്ച തോടിലൂടെയാണ് രാസമാലിന്യം പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴയിലേക്കെത്തുന്നത്. ദിവസങ്ങളായി മീന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികൾ നടത്തിയ അന്വേഷണത്തില്‍ രാസമാലിന്യം ഒഴുക്കുന്നത് കണ്ടെത്തുകയായിരുന്നു. ഒരാഴ്ചയായി വെള്ളത്തിന് വെളുപ്പ് നിറം ഉണ്ടെന്ന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തോട്ടില്‍ നിന്ന് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു.

2012ല്‍ ഹൈക്കോടതിയും 2016ല്‍ ദേശീയ ഹരിത ട്രിബ്യൂണലും നിയോഗിച്ച ഉദ്യോഗസ്ഥര്‍ എഫ്.എ.സി.ടി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയിരുന്നു.

TAGS :

Next Story