Quantcast

കടകംപള്ളിക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി; ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റത്തിനെതിരെ പുന്നല ശ്രീകുമാര്‍

യുവതീ പ്രവേശനത്തിൽ നിന്ന് പിന്നോട്ടു പോകുന്ന സർക്കാർ നിലപാട് ശരിയല്ല.പുതിയ വിധിയുടെ പശ്ചാത്തലത്തിൽ പഴയ നിലപാടിൽ നിന്ന് പിന്നാക്കം പോയ സർക്കാരിനെതിരെ രൂക്ഷമായാണ് പുന്നല പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    16 Nov 2019 1:00 PM IST

കടകംപള്ളിക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി; ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റത്തിനെതിരെ പുന്നല ശ്രീകുമാര്‍
X

ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റത്തിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. യുവതീ പ്രവേശനത്തിൽ നിന്ന് പിന്നോട്ടു പോകുന്ന സർക്കാർ നിലപാട് ശരിയല്ല.

ലിംഗസമത്വമെന്ന ആശയം മുന്നോട്ടു കൊണ്ടു പോകണം. ദേവസ്വം മന്ത്രി രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ടെന്നും പുന്നല പറഞ്ഞു. എന്നാൽ വിധിയനുസരിച്ച് സ്വീകരിക്കാന്‍ പറ്റുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാർ നിലപാടെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം.

പുതിയ വിധിയുടെ പശ്ചാത്തലത്തിൽ പഴയ നിലപാടിൽ നിന്ന് പിന്നാക്കം പോയ സർക്കാരിനെതിരെ രൂക്ഷമായാണ് പുന്നല ശ്രീകുമാർ പ്രതികരിച്ചത്. പുരോഗമന പ്ലാറ്റ്ഫോമുകളെ ദുര്‍ബലപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും സർക്കാർ നിലപാട് തിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും പുന്നല പറഞ്ഞു. മുൻപ് വിധി വന്നപ്പോഴും കടകംപള്ളിയുടെ പ്രസ്താവന സ്ഥിതി വഷളാക്കിയിട്ടുണ്ട് നീതി ബോധവും സംയമനവും പാലിക്കാനും മന്ത്രി തയ്യാറാകണമെന്ന് പുന്നല പറഞ്ഞു.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതാണ് നവോത്ഥാന സമിതിയുടെ ഭാഗത്തു നിന്നുണ്ടായെന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാർ നിലപാടെന്നായിരുന്നു മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

TAGS :

Next Story