ഇതര സംസ്ഥാന തൊഴിലാളികളെ ചുമട്ട് തൊഴിലാളികള്‍ മർദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
സ്ഥാപനത്തിൽ സിമൻറ് ഇറക്കുന്നത് സംബന്ധിച്ച തൊഴിൽ തർക്കമാണ് മർദനത്തിന് കാരണം.

എറണാകുളം കുമ്പളങ്ങിയിൽ സിമന്‍റ് വ്യാപാര കേന്ദ്രത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ചുമട്ട് തൊഴിലാളികളുടെ മർദനം. സ്ഥാപനത്തിൽ സിമൻറ് ഇറക്കുന്നത് സംബന്ധിച്ച തൊഴിൽ തർക്കമാണ് മർദനത്തിന് കാരണം. സ്ത്രീകളടക്കമുള്ള ജീവനക്കാരെ ചുമട്ട് തൊഴിലാളികൾ നിരന്തരം ചീത്ത വിളിക്കുന്നതായും ആക്ഷേപമുണ്ട്.
ये à¤à¥€ पà¥�ें- തിരുവനന്തപുരത്ത് യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദനം; സംഭവം പൊലീസ് സ്റ്റേഷന് സമീപം
കുമ്പളങ്ങി തോലോട്ട് ഏജൻസീസ് എന്ന സിമന്റ് ഗോഡൗണിലെ തൊഴിലാളികളെ ചുമട്ട് തൊഴിലാളികൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുരത്തുവന്നത്. ഗോഡൗണിൽ സിമന്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തൊഴിൽ തർക്കമാണ് മർദനത്തിന് കാരണം. അസം സ്വദേശികളായ ഫറസുൾ ഇസ്ളാം, റോഹിത്തുൾ ഇസ്ളാം എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരും പള്ളുരുത്തിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും ചുമട്ട് തൊഴിലാളികളെ നിസാര വകുപ്പുകൾ ചുമത്തി പോലീസ് വിട്ടയച്ചതായി സ്ഥാപനത്തിന്റെ ഉടമ ലിൻഡൻ പറയുന്നു. അക്രമികൾക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്ഥാപന ഉടമ.
Adjust Story Font
16

