Quantcast

കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താതെ സര്‍ക്കാര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുത്- രമേശ് ചെന്നിത്തല

പൌരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നയിക്കുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    22 Jan 2020 3:25 AM GMT

കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താതെ സര്‍ക്കാര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുത്- രമേശ് ചെന്നിത്തല
X

സെന്‍സസ് നടപടികളില്‍ വ്യക്തത വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൌരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നയിക്കുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ലോങ് മാര്‍ച്ച് ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് സമാപിക്കും. സെന്‍സസുമായി മുന്നോട്ട് പോകാനുള്ള മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ ദേശീയ തലത്തില്‍ തന്നെ വ്യക്തത വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും പറഞ്ഞു.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ലോങ് മാര്‍ച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ആരംഭിച്ചത്. വലിയ ജനപങ്കാളിത്തത്തോടെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നയിക്കുന്ന ലോങ് മാര്‍ച്ചിന്‍റെ ആദ്യ ദിനം സമാപിച്ചത്. ആദ്യ ദിനം കാസര്‍കോട് ഉദുമയില്‍ സമാപിച്ച രണ്ട് ദിവസത്തെ മാര്‍ച്ച് ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് സമാപിക്കും.

TAGS :

Next Story