Quantcast

പത്മപുരസ്കാരം പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് പത്മശ്രീ

മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണന്‍ മുണ്ടൂര്‍ എന്നിവര്‍ക്കാണ് പത്മശ്രീ

MediaOne Logo

Web Desk

  • Published:

    25 Jan 2020 8:04 PM IST

പത്മപുരസ്കാരം പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് പത്മശ്രീ
X

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അരുൺ ജെയ്‌റ്റിലി, സുഷമ സ്വരാജ് എന്നിവരടക്കം 7 പേർക്ക് പത്മ വിഭൂഷണും 118 പേർക്ക് പത്മ ഭൂഷണും സമ്മാനിക്കും.

മലയാളികളായ രണ്ട് പേര്‍ക്ക് പത്മ ഭൂഷണും ആറ് പേര്‍ക്ക് പത്മശ്രീയും ലഭിച്ചു. ശ്രീ എം.എൻ.ആർ മാധവ മേനോൻ എന്നിവർക്കാണ് പത്മ ഭൂഷൺ.

മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്‌റ്റിലി, സുഷമ സ്വരാജ്, ജോർജ് ഫെർണാഡ്സ് എന്നിവർക്ക് മരണാന്തര ബഹുമതിയയാണ് പത്മ വിഭൂഷൺ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ ഭൂഷൺ പുരസ്‌കാരം സമ്മാനിക്കും. ബാഡ്മിന്റൺ താരം പി.വി സിന്ധു, ബോക്സിങ് താരം മേരി കോം എന്നിവർക്കും പത്മ വിഭൂഷൺ നൽകി ആദരിക്കും.

8 മലയാളികള്‍ക്കാണ് പത്മ പുരസ്കാരം ലഭിച്ചത്. ആധ്യാത്മിക ചിന്തകന്‍ ശ്രീ എമ്മിനും നിയമപണ്ഡിതന്‍ എന്‍.ആര്‍ മാധവ മേനോനുമാണ് പത്മഭൂഷണ്‍ ലഭിച്ചത്. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി,സസ്യശാസ്ത്രജ്ഞന്‍ കെഎസ് മണിലാല്‍, സാഹിത്യകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എം.കെ കുഞ്ഞോല്‍,

വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സത്യനാരായണ്‍ മുണ്ടയൂര്‍, ശാസ്ത്രജ്ഞനും അധ്യാപകനുമായ തലാപ്പില്‍ പ്രതീപ് എന്നിവര്‍ക്കാണ് പത്മശ്രീ. സത്യനാരായണന് അരുണാചല്‍ സര്‍ക്കാറും പ്രദീപിനെ തമിഴ്നാട് സര്‍ക്കാറുമാണ് പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തത്. കരൺ ജോഹർ, കങ്കണ റൗത് എന്നിവർക്കും പത്മ ഭൂഷൺ ലഭിച്ചു. ജമ്മു കശ്മീരിലെ പി ഡി പി നേതാവ് മുസഫർ ഹുസൈൻ ബെയ്ഗിനും പത്മ ശ്രീ നൽകും.

TAGS :

Next Story