Quantcast

പുറ്റിങ്ങൽ വെടിക്കെട്ടപകടം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിക്കൊരുക്കുന്നു

വീഴ്ച വരുത്തിയ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി തീരുമാനിക്കാൻ പൊതുഭരണ സെക്രട്ടറിക്ക് മന്ത്രിസഭാ യോഗം നിർദേശം നൽകി.

MediaOne Logo

Web Desk

  • Published:

    20 Feb 2020 7:45 AM IST

പുറ്റിങ്ങൽ വെടിക്കെട്ടപകടം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിക്കൊരുക്കുന്നു
X

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിക്കൊരുക്കുന്നു. വീഴ്ച വരുത്തിയ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി തീരുമാനിക്കാൻ പൊതുഭരണ സെക്രട്ടറിക്ക് മന്ത്രിസഭാ യോഗം നിർദേശം നൽകി. ഇന്നലത്തെ മന്ത്രിസഭാ യോഗമാണ് പുറ്റിങ്ങൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചത്.

ये भी पà¥�ें- പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പ്രതികള്‍ കീഴ‍ടങ്ങി

2016 ഏപ്രിൽ പത്തിന് പുലർച്ചെ 3.17 നാണ് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായത്. 110പേർ മരിച്ച അപകടത്തിൽ എഴുന്നൂറിലേറെ പേർക്ക് പരുക്കേറ്റിരുന്നു. ദുരന്തം അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടാണ് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം അംഗീകരിച്ചത്. വെടിക്കെട്ട് അപകടം തടയുന്നതിൽ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന് ദുരന്തം അന്വേഷിച്ച പി.എസ്.ഗോപിനാഥൻ കമ്മീഷൻ കണ്ടെത്തിയത്. റിപ്പോർട്ടിലെ ശിപാർശ മന്ത്രി 'സഭ അംഗീകരിച്ചതിന് പിന്നാലെ ഉദ്യേഗസ്ഥഥർക്കെതിരെ നടപടിക്ക് തയാറെടുക്കുകയാണ് സർക്കാർ. ദുരന്തത്തിന് എസ്.പിയും ജില്ലാ കലക്ടറും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നു റിപ്പോര്‍ട്ടിലുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍ പലരും സ്ഥത്തുണ്ടായിരുന്നില്ല. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാന്‍ പൊലീസിനുമായില്ല.

ये भी पà¥�ें- പുറ്റിങ്ങല്‍ ദുരന്തം: ജു‍ഡീഷ്യല്‍ കമ്മിഷന്‍ രാജിവെച്ചു

പൊലീസുമായ ഏകോപനത്തിൽ കലക്ടര്‍ പൂർണ പരാജയമായിരുന്നു. ലൈസൻസ് ഇല്ലാതെ വെടിക്കെട്ടു നടത്താൻ എ.ഡി.എം കൂട്ടുനിന്നു തുടങ്ങിയ പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എല്ലാം നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.ദുരന്തത്തിൽ നൂറിലധികം വീടുകളും തകർന്നിരുന്നു.

TAGS :

Next Story