കോവിഡ് 19; ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, പൊതുപരിപാടികള്‍ റദ്ദാക്കും
അംഗനവാടി മുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കും. എസ്.എസ്.എല്‍.സി,ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മാര്‍ച്ചിലെ സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.
അംഗന്‍വാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഒഴിവാക്കി അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്കും അവധി നല്‍കാന്‍ തീരുമാനം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കും.
എസ്.എസ്.എല്‍.സി,ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
Next Story
Adjust Story Font
16

