കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നും മുഖ്യമന്ത്രി

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നുവന്ന സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 25 ആയി.
നിലവില്‍ മുപ്പത്തൊന്നായിരം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സാമ്പത്തിക മേഖലയില്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.
Next Story
Adjust Story Font
16

