Quantcast

അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

പാസ് ലഭിക്കാനായി അതത് പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന നിബന്ധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം

MediaOne Logo

Web Desk

  • Published:

    6 May 2020 6:17 PM IST

അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
X

ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് ലിങ്കു ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പൊലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.

പാസ് ലഭിക്കാനായി അതത് പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന നിബന്ധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ആവശ്യങ്ങള്‍, മരണാനന്തരചടങ്ങുകള്‍, ലോക്ഡൗണില്‍ കഴിഞ്ഞശേഷം കുടുംബത്തെ സന്ദര്‍ശിക്കാന്‍, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ മടക്കികൊണ്ടുവരാന്‍, ജോലിയില്‍ പ്രവേശിക്കാന്‍, കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ എത്താന്‍, അടുത്ത ബന്ധുവിന്‍റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരേയും അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരെയും പാസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.

Next Story