Quantcast

ആനകളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്ന് ആന സെന്‍സസ്

1993 ലെ ആന സെൻസസ് പ്രകാരം കേരളത്തിൽ 4,286 കാട്ടാനകളാണ് ഉണ്ടായിരുന്നത്. 2017 ലെ കണക്ക് പ്രകാരം അത് 5,706 ആയി വർധിച്ചു

MediaOne Logo

  • Published:

    7 Jun 2020 9:10 AM IST

ആനകളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്ന് ആന സെന്‍സസ്
X

ആന ചരിഞ്ഞതിന്‍റെ പേരില്‍ കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ആന സെന്‍സസിലെ കണക്കുകള്‍. ആനകളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്നാണ് ആന സെന്‍സസില്‍ നിന്ന് വ്യക്തമാണ്.

1993 ലെ ആന സെൻസസ് പ്രകാരം കേരളത്തിൽ 4,286 കാട്ടാനകളാണ് ഉണ്ടായിരുന്നത്. 2017 ലെ കണക്ക് പ്രകാരം അത് 5,706 ആയി വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് ആകെ ചരിഞ്ഞത് 836 കാട്ടാനകള്‍. ഇതിൽ 772 എണ്ണവും സ്വാഭാവികമായി ചരിഞ്ഞതാണ്. 64 ആനകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ട്. വേട്ടയാടപ്പെടുന്നതും ട്രെയിൻ ഇടിച്ച് കൊല്ലപ്പെടുന്നതും ഇക്കൂട്ടത്തിലുണ്ട്.

പാലക്കാട് ജില്ലയിൽ ചരിഞ്ഞ ആന മലപ്പുറത്താണെന്നും മലയാളികള്‍ വ്യാപകമായി മൃഗവേട്ട നടത്തുന്നവരാണെന്നുമുള്ള പ്രചാരണത്തിന് തുടക്കമിട്ടത് ബിജെപി നേതാക്കളാണ്. മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ചും വന്യജീവികളെ വേട്ടയാടുന്നത് കേരളത്തിൽ കുറവാണ്. പത്തു വർഷത്തിനിടെ ആനയുടെ ആക്രമണത്തിൽ 173 മനുഷ്യർക്ക് അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story