Quantcast

കെ.കെ മഹേശന്‍റെ ആത്മഹത്യ; അന്വേഷണം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് ക്രൈംബ്രാഞ്ച്

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോപണ വിധേയരായതിനാലാണ് തീരുമാനം

MediaOne Logo

  • Published:

    10 July 2020 8:18 AM GMT

കെ.കെ മഹേശന്‍റെ ആത്മഹത്യ; അന്വേഷണം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് ക്രൈംബ്രാഞ്ച്
X

എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തിൽ അന്വേഷണം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോപണ വിധേയരായതിനാലാണ് തീരുമാനം. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി ഡി.ജി.പിക്ക് രേഖാമൂലം മറുപടി നൽകി.

ये भी पà¥�ें- കെ.കെ മഹേശന്‍റെ ആത്മഹത്യ; കേസിൽ നിന്നും ലോക്കൽ പൊലീസ് പിൻവാങ്ങുന്നു

ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ ആരോപണവിധേയരുമായി ഒത്തുകളിക്കുന്നുവെന്ന് കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസിനെതിരെ മഹേശന്‍റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.ഇതിനെ തുടർന്ന് കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മാരാരിക്കുളം സിഐ ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും കത്ത് നൽകി. ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനെയോ കേസ് ഏൽപ്പിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം.

ये भी पà¥�ें- കെ.കെ മഹേശന്റെ ആത്മഹത്യ; തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യും

കേസ് ഏറ്റെടുക്കുന്നതിൽ ഡി.ജി.പി ക്രൈം ബ്രാഞ്ചിനോട് അഭിപ്രായം തേടി. എന്നാൽ മഹേശൻ പുറത്തുവിട്ട കത്തുകളിൽ മൈക്രോഫൈനൻസ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ട്. ടോമിൻ ജെ തച്ചങ്കരിക്കെതിരെ മഹേശന്‍റെ കുടുംബവും രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കേസ് ഏറ്റെടുക്കുന്നത് ഉചിതമാവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്നാണ് കുടുംബവും പറയുന്നത്. പ്രത്യേക സംഘമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും ബന്ധുക്കൾ ആലോചിക്കുന്നുണ്ട്.

TAGS :

Next Story