Quantcast

വെറുതെ ഒന്ന് എഴുതിത്തുടങ്ങിയതാ..ലിയയുടെ രചനകള്‍ക്ക് അമേരിക്കയില്‍ നിന്നും പ്രസാധകരെത്തി

മലപ്പുറം വണ്ടൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ലിയാ ഷാനവാസിന്‍റെ നോവലും ലേഖനങ്ങളുമാണ് അമേരിക്കൻ പ്രസാധകരായ ദ സൺ മാഗസിൻ പ്രസിദ്ധീകരിച്ചത്

MediaOne Logo

  • Published:

    28 July 2020 2:27 AM GMT

വെറുതെ ഒന്ന് എഴുതിത്തുടങ്ങിയതാ..ലിയയുടെ രചനകള്‍ക്ക് അമേരിക്കയില്‍ നിന്നും പ്രസാധകരെത്തി
X

മലയാളിയായ പന്ത്രണ്ടാം ക്ലാസുകാരിയുടെ നോവലിന് പ്രസാധകരെത്തിയത് അമേരിക്കയിൽ നിന്നും. മലപ്പുറം വണ്ടൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ലിയാ ഷാനവാസിന്‍റെ നോവലും ലേഖനങ്ങളുമാണ് അമേരിക്കൻ പ്രസാധകരായ ദ സൺ മാഗസിൻ പ്രസിദ്ധീകരിച്ചത്. കോവിഡ് കാലത്ത് വിരസത മാറ്റാനുള്ള എഴുത്തിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത് .

സങ്കല്‍പങ്ങള്‍ യാഥാർഥ്യമാകുന്ന പെൺകുട്ടിയെ കുറിച്ചായിരുന്നു സ്കൂൾ അവധിയിലെ വിരസ നേരങ്ങളിൽ ലിയ എഴുതി തുടങ്ങിയത് . ഒക്കയേർഡ് എന്ന പേരിട്ട ഈ നോവൽ ഏതാനും അധ്യായങ്ങൾ പൂർത്തിയായതോടെ വായനക്കാർക്കായി ഒരു ഓൺലൈൻ സംവിധാനത്തിൽ ഷെയർ ചെയ്തു . പിന്നീട് ലിയയുടെ എഴുത്ത് പോലെയായിരുന്നു കാര്യങ്ങൾ ലിയയെന്ന പന്ത്രണ്ടാം ക്ലാസുകാരിയുടെ സങ്കൽപ്പങ്ങൾ യാഥാർഥ്യമായി . മലപ്പുറം വണ്ടൂരിലെ ചെറുകോടെന്ന ഗ്രാമത്തിൽ നിന്നും പ്ലസ് ടു വിദ്യാർത്ഥിനിയുടെ കുഞ്ഞെഴുത്തുകൾ വൻകര താണ്ടി ശ്രദ്ധിക്കപ്പെട്ടു .

മൂന്നു വർഷം മുമ്പാണ് ലിയ എഴുത്ത് തുടങ്ങുന്നത് . എന്നാൽ സ്കൂൾ പഠനവും മറ്റുമായി എഴുത്തിൽ കാര്യമായി ശ്രദ്ധിക്കാനായില്ല . കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അവധിയായതോടെയാണ് എഴുത്തിലേക്ക് വീണ്ടും ശ്രദ്ധിച്ചു തുടങ്ങുന്നത്. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയായ ലിയക്ക് എഴുത്തുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആഗ്രഹം .

TAGS :

Next Story