Quantcast

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വിളിച്ചുവരുത്തും

നേരത്തെ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കോവിഡ് പോസിറ്റീവായതിനാൽ രവീന്ദ്രൻ ഹാജരായിരുന്നില്ല

MediaOne Logo

  • Published:

    21 Nov 2020 5:27 AM GMT

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വിളിച്ചുവരുത്തും
X

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ വിളിച്ച് വരുത്തും. കോവിഡ് മുക്തനായ സാഹചര്യത്തിലാണ് നടപടി. നേരത്തെ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കോവിഡ് പോസിറ്റീവായതിനാൽ രവീന്ദ്രൻ ഹാജരായിരുന്നില്ല.

സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഇ.ഡി രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്‌നയുടെ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

TAGS :

Next Story