Quantcast

വിജിലന്‍സ് റെയ്ഡ്; ഐസക് പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കാനം

വിജിലൻസ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് കരുതുന്നില്ല

MediaOne Logo

  • Published:

    2 Dec 2020 12:52 PM IST

വിജിലന്‍സ് റെയ്ഡ്; ഐസക് പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കാനം
X

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിൽ ഐസക്കിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. വിജിലൻസ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് കരുതുന്നില്ല. വിഷയത്തിൽ ഐസക് പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കാനം പറഞ്ഞു.

വിജിലന്‍സ് റെയ്ഡ് അടഞ്ഞ അധ്യായമെന്നും ഇനി ഇക്കാര്യത്തില്‍ ചർച്ചയുണ്ടാകില്ലെന്നും പാർട്ടി സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പറയാനുള്ള കാര്യങ്ങള്‍ പാർട്ടിയില്‍ പറയുമെന്ന് ഇന്നലെ തോമസ് ഐസക് പറഞ്ഞിരുന്നു.

TAGS :

Next Story