Quantcast

മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഇത്തവണ മത്സരം അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരും തമ്മില്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും പരസ്പരം മത്സരിക്കരുതെന്ന് സംസ്ഥാന നേതാക്കളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ തന്നെയാണ് ജില്ലാ നേതാക്കളുടെ പിന്തുണയോടെ പാര്‍ട്ടി ചിഹ്നത്തിലുള്ള മത്സരം

MediaOne Logo

  • Published:

    5 Dec 2020 7:24 AM IST

മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഇത്തവണ മത്സരം അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരും തമ്മില്‍
X

കാസര്‍കോട് മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഇത്തവണ മത്സരം അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരും തമ്മില്‍. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും പരസ്പരം മത്സരിക്കരുതെന്ന് സംസ്ഥാന നേതാക്കളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ തന്നെയാണ് ജില്ലാ നേതാക്കളുടെ പിന്തുണയോടെ പാര്‍ട്ടി ചിഹ്നത്തിലുള്ള മത്സരം. വാര്‍ഡിലേത് സൌഹൃദമത്സരമെന്നാണ് നേതാക്കളുടെ വിശദീകരണം.

സ്ഥലം കാസര്‍കോട് മുളിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്. അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ സ്ഥാനാര്‍ഥി വോട്ടു ചോദിക്കുന്ന തിരക്കിലാണ്. എതിര്‍സ്ഥാനാര്‍ഥി അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും വോട്ട് ചോദിക്കുന്നു. ഇടത് മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ പരസ്പരം മത്സരിക്കുന്നതിനെ കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത് ഇതാണ്.

ഇടതുപക്ഷ പക്ഷത്തിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയില്‍ മുന്നണി മര്യാദകൾ ലംഘിച്ചെന്ന് ഇരുപാര്‍ട്ടികളും പരസ്പരം പഴിചാരുകയാണ്.

TAGS :

Next Story