Quantcast

യു ട്യൂബ് ദൃശ്യം അനുകരിച്ച് തീ ഉപയോഗിച്ച് മുടിവെട്ടാന്‍ ശ്രമിക്കുന്നതിനിടെ മരണം

ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റത്.

MediaOne Logo

Web Desk

  • Published:

    24 March 2021 9:24 AM GMT

യു ട്യൂബ് ദൃശ്യം അനുകരിച്ച് തീ ഉപയോഗിച്ച് മുടിവെട്ടാന്‍ ശ്രമിക്കുന്നതിനിടെ മരണം
X

യു ട്യൂബ് ദൃശ്യങ്ങൾ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ശിവനാരായണൻ ആണ് മരിച്ചത്. 12 വയസ്സായിരുന്നു. തീ ഉപയോഗിച്ച് മുടിവെട്ടുന്നത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റത്. യു ട്യൂബ് ദൃശ്യങ്ങള്‍ നോക്കി മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ അമ്മൂമ്മയും ജ്യേഷ്ഠനുമാണ് ഉണ്ടായിരുന്നത്. യു ട്യൂബ് നോക്കി കുട്ടി അനുകരിക്കുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story