Quantcast

വിഷു കിറ്റ് വിതരണം അടുത്ത മാസത്തേക്ക് നീട്ടി

മഞ്ഞ,പിങ്ക് കാര്‍‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്

MediaOne Logo

Web Desk

  • Published:

    27 March 2021 7:35 AM GMT

വിഷു കിറ്റ് വിതരണം അടുത്ത മാസത്തേക്ക് നീട്ടി
X

വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞ,പിങ്ക് കാര്‍‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. സ്പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തു.

നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്‌പെഷല്‍ അരി തടഞ്ഞ നടപടി പുനഃപരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്.

നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story