Quantcast

മുഖ്യമന്ത്രിയുടെ പരിപാടിയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതാണെന്ന് പരാതി

ഫ്രറ്റേണിറ്റി മൂവ്‍വെന്റ് കേരളയാണ് പരാതി ഉന്നയിച്ചത്

MediaOne Logo

Web Desk

  • Published:

    28 March 2021 4:03 PM GMT

മുഖ്യമന്ത്രിയുടെ പരിപാടിയിലെ ഗാനം  അനുമതിയില്ലാതെ ഉപയോഗിച്ചതാണെന്ന് പരാതി
X

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സി പി എം സംഘടിപ്പിച്ച സമ്മേളനത്തിൽ സംഗീത ശിൽപമായി അവതരിപ്പിക്കപ്പെട്ട ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതായി പരാതി. ഫ്രറ്റേണിറ്റി മൂവ്‍വെന്റ് കേരളയാണ് പരാതി ഉന്നയിച്ചത്. സംഗീത ശിൽപമായി അവതരിപ്പിക്കപ്പെട്ട ഈ ഗാനം ഫ്രറ്റേണിറ്റി മൂവ്‍വെന്റ് അതിൻ്റെ രണ്ടാമത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനോപഹാരമായി 2021 ഫെബ്രുവരിയിൽ പുറത്തിറക്കിയതാണെന്ന് സംസ്ഥാന പ്രസിഡന്റ് നജ്‍ദ റൈഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫ്രറ്റേണിറ്റി മൂവ്‍വെന്റ് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സി പി എം സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ന് സംഗീത ശിൽപമായി അവതരിപ്പിക്കപ്പെട്ട ഈ ഗാനം ഫ്രറ്റേണിറ്റി മൂവ്‍വെന്റ് അതിൻ്റെ രണ്ടാമത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനോപഹാരമായി 2021 ഫെബ്രുവരിയിൽ പുറത്തിറക്കിയതാണ്.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സി പി എം സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ന് സംഗീത ശിൽപമായി...

Posted by Najda Raihan on Sunday, March 28, 2021

രോഹിത് വെമുലയേയും നജീബ് അഹമ്മദിനേയും ഭീംറാവു അംബേദ്കറെയും വില്ലുവണ്ടിയേയും വാരിയംകുന്നത്തിനേയുമെല്ലാം ഉദ്ഘോഷിക്കുന്ന ഒരു ഗാനത്തെ തങ്ങളുടെ സമ്മേളന വേദികളിൽ കേൾപ്പിക്കേണ്ടിവരുന്ന വിധം രാഷ്ട്രീയ സമ്മർദത്തിലേക്ക് സി പി എമ്മിനെ എത്തിച്ചതിലുള്ള തികഞ്ഞ അഭിമാനത്തോടെ....ആ രാഷ്ട്രീയ വിജയത്തിൻ്റെ ക്രെഡിറ്റിന് അവകാശികൾ ഈ മൂവ്മെൻറാണെന്ന 'ചെറിയ അഹങ്കാര'ത്തോടെ....

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story