Quantcast

ലവ് ജിഹാദ് വിഷയത്തില്‍ ജോസ് കെ.മാണി പറഞ്ഞത് എല്‍.ഡി.എഫിന്‍റെ അഭിപ്രായമല്ലെന്ന് കാനം

എൽ.ഡി.എഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മത മൗലികവാദികളുടെ അഭിപ്രായമാണ് ലവ് ജിഹാദ് എന്ന് എല്ലാവർക്കും അറിയാമെന്നും കാനം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 March 2021 12:19 PM IST

ലവ് ജിഹാദ് വിഷയത്തില്‍ ജോസ് കെ.മാണി പറഞ്ഞത് എല്‍.ഡി.എഫിന്‍റെ അഭിപ്രായമല്ലെന്ന് കാനം
X

ലവ് ജിഹാദ് വിഷയത്തിൽ ജോസ് കെ.മാണിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് പറഞ്ഞത് എല്‍.ഡി.എഫിന്‍റെ അഭിപ്രായമല്ല.

എൽ.ഡി.എഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മത മൗലികവാദികളുടെ അഭിപ്രായമാണ് ലവ് ജിഹാദ് എന്ന് എല്ലാവർക്കും അറിയാമെന്നും കാനം പറഞ്ഞു. എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഘടകകക്ഷികൾ ചർച്ചയാക്കേണ്ടത് പ്രകടനപത്രികയാണ്. ജോസ് കെ. മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും കാനം പറഞ്ഞു.

ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതികരണം. ജോസ് കെ മാണിയുടെ പ്രതികരണം തന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു ഒരു ചാനല്‍ പരിപാടിയില്‍ ജോസ് കെ.മാണി പറഞ്ഞത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story