Quantcast

ദുഃഖ വെള്ളിയാഴ്ചയിലെ മോദിയുടെ പ്രചാരണം വിശ്വാസിളോടുള്ള വെല്ലുവിളി: അടൂര്‍ പ്രകാശ്

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താൻ അധികൃതർ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ്

MediaOne Logo

Web Desk

  • Published:

    1 April 2021 3:46 PM GMT

ദുഃഖ വെള്ളിയാഴ്ചയിലെ മോദിയുടെ പ്രചാരണം വിശ്വാസിളോടുള്ള വെല്ലുവിളി: അടൂര്‍ പ്രകാശ്
X

ദുഃഖ വെള്ളി ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ സന്ദർശനം നടത്തുന്നത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. യേശുദേവൻ കുരിശില്‍ ഏറ്റപ്പെട്ട ദിവസമാണ് ദുഃഖവെള്ളി. ഈ ദിനത്തിൽ ദേവാലയങ്ങളിൽ പകൽ മുഴുവനും ആഹാര പാനീയങ്ങൾ ഉപേക്ഷിച്ചും പ്രാർഥന നടത്തുകയാണ് വിശ്വാസ സമൂഹം ചെയ്യുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താൻ അധികൃതർ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ് വിമര്‍ശിച്ചു.

പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകാനും അവകാശമുണ്ട്. എന്നാൽ ഭക്ത്യാദരവോടെ വിശ്വാസി സമൂഹം നോക്കി കാണുന്ന ദുഃഖവെള്ളി ദിനത്തിൽ ആരാധനക്രമം പോലും പരിമിതപ്പെടുത്താൻ നിർദേശം നൽകിയതിലൂടെ ക്രിസ്ത്യൻ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണ്. വാഹന ഗതാഗതം തടസ്സപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവഴി പള്ളികളിലേക്ക് പോകുന്ന വിശ്വാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ദു:ഖ വെളളി ദിനത്തിലെ ആരാധനാക്രമത്തിന്‍റെ പ്രധാന ഭാഗമായ ''കുരിശിന്‍റെ വഴി" നടത്തരുതെന്നും രാവിലെ പത്തര മണിക്ക് ശേഷം വിശ്വാസികൾ ദേവാലയത്തിന് അകത്തേക്കും പുറത്തേക്കും പോകരുതെന്നുമുള്ള നിർദേശം പ്രതിഷേധാർഹമാണെന്ന് അടൂർ പ്രകാശ് വിശദീകരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story