Quantcast

വടകരയിലെ കൂട്ടുകെട്ടുകള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി

കോലീബി സഖ്യത്തെ തകര്‍ത്ത മണ്ഡലമാണ് വടകരയെന്നും പിണറായി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 April 2021 2:07 AM GMT

വടകരയിലെ കൂട്ടുകെട്ടുകള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി
X

വടകരയിലെ കൂട്ടുകെട്ടുകള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോലീബി സഖ്യത്തെ തകര്‍ത്ത മണ്ഡലമാണ് വടകരയെന്നും പിണറായി പറഞ്ഞു. വടകരയിലെ പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യു.ഡി.എഫ് പിന്തുണയോടെ ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമ മത്സരിക്കുന്ന വടകരയില്‍ പ്രചരണത്തിന് എത്തിയ മുഖ്യമന്ത്രി യു.ഡി.എഫ് - ആര്‍.എം.പി സഖ്യത്തെ എടുത്തുപറയാതെയാണ് വിമര്‍ശനമുന്നയിച്ചത്. കോലീബി സഖ്യമുണ്ടാക്കിയ ചരിത്രത്തേയും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വന്നതോടെ വടകരയില്‍ മത്സരം കടുത്തു. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് പ്രചരണ പരിപാടികളില്‍ എ.വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story