Quantcast

വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയില്‍ കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു. പ്രതിഭ

മണ്ഡലത്തിന്‍റെ പൊതുമരാമത്ത് പ്രവൃത്തികളില്‍ മാത്രമല്ല പ്രതിഭയുടെ വികസന കണക്കുകൂട്ടലുകള്‍ ഒതുങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-04-03 08:49:29.0

Published:

5 April 2021 5:29 AM GMT

വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയില്‍ കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു. പ്രതിഭ
X

കായംകുളത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭ എംഎല്‍എ. മണ്ഡലത്തിലെ എല്ലാ മേഖലയിലും തനിക്ക് വികസനമെത്തിക്കാനായി എന്ന് അവര്‍ പറയുന്നു.

എസ്എഫ്ഐയിലൂടെയാണ്, യുവ അഭിഭാഷക കൂടിയായ പ്രതിഭ പൊതുപ്രവർത്തനരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ഡിവൈഎഫ്ഐയിലും സിപിഎം പ്രാദേശിക കമ്മിറ്റികളിലും സുപ്രധാന സ്ഥാനങ്ങൾ വഹിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ പഞ്ചായത്തംഗമായിരുന്നു അവര്‍. തുടർന്നാണ് തകഴി പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. അടുത്ത ഉത്തരവാദിത്വം ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിട്ടായിരുന്നു. തകഴി ശിവശങ്കരപിള്ളയുടെ ജനനം മഹത്തരമാക്കിയ തകഴി പഞ്ചായത്തിന്‍റെ അധ്യക്ഷയാകാൻ കഴിഞ്ഞത് തന്‍റെ ജീവിതത്തിലെ അപൂർവ്വ ഭാഗ്യങ്ങളിലൊന്നാണെന്ന് അവര്‍ പറയുന്നു.

കമ്യൂണിസ്റ്റുകാരനായ അച്ഛന്‍റെ താൽപര്യപ്രകാരമാണ് 2000 - 2005 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിത മത്സരിക്കുന്നത്. അതും 22ാമത്തെ വയസ്സിൽ. അന്ന് പഞ്ചായത്തംഗം. തുടർന്ന് വന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് 27 - മത്തെ വയസ്സിൽ പഞ്ചായത്ത് പ്രസിഡന്‍റായി. 32ാമത്തെ വയസ്സിൽ ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്. 2016 ല്‍ - 38ാ മത്തെ വയസ്സിൽ കേരള നിയമസഭാംഗവുമായി.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുകയില്ല എന്നും, സ്വർണാഭരണങ്ങൾ ഒഴിവാക്കുകയാണെന്നും പുതു വർഷത്തിൽ അവര്‍ പ്രതിജ്ഞ ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾ, പൊതുപ്രവർത്തനത്തിനൊപ്പം അമ്പലപ്പുഴ ബാറിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുവാനായിരുന്നു പ്രതിഭ തീരുമാനിച്ചിരുന്നത്. എന്നാൽ കാലം ഒരുക്കി വച്ച സമ്മാനം, നിയമസഭയുടെ അകത്തളങ്ങളായിരുന്നു.

ഡോ. എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തില്‍ നിന്ന് മികച്ച പഞ്ചായത്ത് അവാർഡും പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായിരിക്കെ അവരില്‍ നിന്ന് മികച്ച ജില്ലാ പഞ്ചായത്ത് അവാർഡും അവര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. 'തകഴിയുടെ കാത്ത' എന്ന സിനിമയിൽ കാത്തയായി വേഷമിട്ടു. ദ ന്യൂസ് പേപ്പർ ബോയ് എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

വികസനത്തെ കുറിച്ച് ദീർഘവീക്ഷണമാണ് പ്രതിഭയ്ക്കുള്ളത്. മണ്ഡലത്തിന്‍റെ പൊതുമരാമത്ത് പ്രവൃത്തികളില്‍ മാത്രമല്ല പ്രതിഭയുടെ വികസന കണക്കുകൂട്ടലുകള്‍ ഒതുങ്ങുന്നത്. സാംസ്കാരികമായ ഉയർച്ചയും, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും, സ്ത്രീകൾക്ക് സ്വപ്നങ്ങൾ നൽകുന്നതുമായ പല അർത്ഥങ്ങളും ഇതിലുണ്ടാവണമെന്ന് അവര്‍ കരുതുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story