Quantcast

'ഞങ്ങള്‍ ഒരു കച്ചവടത്തിനും ഇല്ല, മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിനായി' കെ മുരളീധരന്‍

മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷമെന്ന വിമര്‍ശനവും മുരളീധരന്‍ ഉന്നയിച്ചു.

MediaOne Logo

Web Desk

  • Published:

    4 April 2021 6:11 AM GMT

ഞങ്ങള്‍ ഒരു കച്ചവടത്തിനും ഇല്ല, മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിനായി കെ മുരളീധരന്‍
X

നേമത്ത് വളരെ ശക്തമായ വിജയപ്രതീക്ഷയാണുള്ളതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. പ്രചാരണം അവസാ ഘട്ടത്തിലേക്കടുക്കുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും മുരളീധരന്‍ മീഡിയവണിനോട് പ്രതികരിച്ചു. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷമെന്ന വിമര്‍ശനവും മുരളീധരന്‍ ഉന്നയിച്ചു.

'മുരളീധരന് വേറെ ഹിന്ദു സമുദായത്തിന്‍റെ വോട്ട് കിട്ടില്ല, അതുകൊണ്ട് മുസ്‍ലിം മതവിഭാഗങ്ങളുടെ വോട്ടുകിട്ടിയില്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന തരത്തിലുള്ള നിലവാരം കുറഞ്ഞ പ്രചാരണങ്ങളാണ് ഇടതുപക്ഷം അഴിച്ചുവിടുന്നത്. വെറും ജാതി പറഞ്ഞ് വോട്ട് പിടിക്കാനുള്ള വിലകുറഞ്ഞ ശ്രമമാണ് എല്‍.ഡി.എഫ് നടത്തുന്നത്'. എങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കുമെന്നും മുരളീധരന്‍ പറയുന്നു.

മണ്ഡലത്തിലെ പ്രധാന എതിരാളികളാരാണെന്ന ചോദ്യത്തിന് ഇരുമുന്നണികളേയും ഒരുപോലെയാണ് കാണുന്നതെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും അടിയൊഴുക്ക് ഉണ്ടാകാന്‍‍ സാധ്യതയില്ലെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു. സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നുണ്ടെന്ന കുമ്മനത്തിന്‍റെ ആരോപണത്തിന് കോണ്‍ഗ്രസ് ആരുമായും കച്ചവടത്തിന് പോയിട്ടില്ലെന്നും അവര്‍ തമ്മില്‍ കച്ചവടം നടത്താതിരുന്നാല്‍ മതിയെന്നുമായിരുന്നു മുരളീധരന്‍റെ മറുപടി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story