Quantcast

കെഎഎസ് സംവരണ കേസ് അട്ടിമറിക്ക് വീണ്ടും നീക്കമെന്ന് പരാതി

എൻഎസ്എസ് നൽകിയ കേസിൽ സുപ്രീംകോടതിയിൽ നാളെ വാദമുണ്ട്.

MediaOne Logo

Web Desk

  • Published:

    5 April 2021 4:24 PM GMT

കെഎഎസ് സംവരണ കേസ് അട്ടിമറിക്ക് വീണ്ടും നീക്കമെന്ന് പരാതി
X

കെഎഎസ് സംവരണ കേസ് അട്ടിമറിക്ക് വീണ്ടും നീക്കമെന്ന് പിന്നാക്ക വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി ആര്‍ ജോഷി. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന്‍റെ തലേ ദിവസം സര്‍ക്കാര്‍ റിട്ടൺ സബ്മിഷൻ ഹാജരാക്കിയത്, സംവരണത്തെ അട്ടിമറിക്കാനുള്ള സവർണ ലോബിയുടെ ഗൂഢതന്ത്രമാണെന്ന് വി ആര്‍ ജോഷി ആരോപിച്ചു

വി ആര്‍ ജോഷി പറയുന്നതിങ്ങനെ..

കെഎഎസ് 3 സ്ട്രീമിലും നേരിട്ടുള്ള നിയമനം ആണ്. എല്ലാ നിയമനങ്ങളിലും സംവരണം പാലിക്കേണ്ടതുണ്ട്. ഇതിനെതിരെ എൻഎസ്എസ് നൽകിയ കേസിൽ സുപ്രീംകോടതിയിൽ നാളെ വാദമുണ്ട്. ഇന്ന് സർക്കാർ കോടതിയിൽ ഒരു റിട്ടൺ സബ്മിഷൻ ഹാജരാക്കുകയുണ്ടായി. പ്രമോഷനിൽ സംവരണം ആകാമെന്ന രീതിയിലുള്ള കേസുകളും വിധിയും ഉദ്ധരിച്ചുകൊണ്ടാണ് അത്തരമൊരു സബ്മിഷൻ ഇന്ന് സമർപ്പിച്ചത്. സംവരണത്തിനെതിരായ എൻഎസ്എസിന്റെ കക്ഷികൾക്ക് സഹായം നൽകുന്ന രീതിയിൽ അവരുടെ വാദമുഖങ്ങൾ ഉന്നയിക്കുന്നതിനുള്ള അവസരമൊരുക്കൽ ആണ് ഇന്ന് സർക്കാർ സമർപ്പിച്ച റിട്ടൺ സബ്മിഷന്‍.

കെഎഎസിലെ നിയമനങ്ങൾ പ്രമോഷൻ അല്ലാതിരിക്കെ കേസിന്റെ തലേ ദിവസം ഇത്തരമൊരു സബ്മിഷൻ നടത്തുന്നത് സംവരണത്തെ അട്ടിമറിക്കാനുള്ള സവർണ ലോബിയുടെ ഗൂഢതന്ത്രം ആണെന്ന് കരുതേണ്ടിയിരിക്കുന്നു. നാളെ കേസിന്റെ അവധിയാണ്. അന്ന് തീർപ്പ് കൽപ്പിക്കുമെന്ന് രണ്ട് മാസം മുമ്പ് കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയതാണ്.

ഇതിനുമുമ്പ് കേസിന് യഥാസമയം മുതിർന്ന അഭിഭാഷകർ സർക്കാരിനുവേണ്ടി ഹാജരാകാതിരിക്കുകയും വസ്തുതകൾ ബോധിപ്പിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് സംവരണം സ്റ്റേ ചെയ്യുന്ന നടപടി ഒഴിവായത്, സോഷ്യൽ ജസ്റ്റിസ് ഫോറം ഇടപെട്ട് കേസിൽ കക്ഷി ചേർന്ന് മുതിർന്ന അഭിഭാഷക അഡ്വ ഇന്ദിര ജയ്സിംഗ് ഹാജരായി തടസ്സവാദം ഉന്നയിച്ചതുകൊണ്ട് മാത്രമായിരുന്നു.

TAGS :

Next Story