Quantcast

കള്ളവോട്ട്: കണ്ണൂരില്‍ ഒരാളും ഇടുക്കിയില്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘവും കസ്റ്റഡിയില്‍

പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് കാണിച്ച് വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല.

MediaOne Logo

Web Desk

  • Published:

    6 April 2021 7:44 AM GMT

കള്ളവോട്ട്: കണ്ണൂരില്‍ ഒരാളും ഇടുക്കിയില്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘവും കസ്റ്റഡിയില്‍
X

കണ്ണൂർ താഴെ ചൊവ്വയിൽ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്‍നാട്ടിൽ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ താഴെ ചൊവ്വ എൽപി സ്കൂളിലെ 73 ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്‍റെ വോട്ട് വലിയന്നൂർ സ്വദേശി ശശീന്ദ്രൻ രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി എം വി ഗോവിന്ദന്റെ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടെന്ന് കെ സുധാകരൻ പറഞ്ഞു.

നെടുങ്കണ്ടത്ത് ഇരട്ടവോട്ട് സംശയിച്ച് തമിഴ്‍നാട്ടിൽ നിന്നെത്തിയ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവർത്തകരുടെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മരണാനന്തര ചടങ്ങിനെത്തിയതാണെന്ന് കസ്റ്റഡിയിലാവർ വിശദീകരണം നൽകി. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. കള്ളവോട്ട് ആരോപിച്ച് ഇടുക്കി കമ്പംമേട്ടിലും തമിഴ്‍നാട്ടിൽ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു.

വൈപ്പിൻ ദേവി വിലാസം സ്കൂളിൽ എഴുപത്തിയൊന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല. പോസ്റ്റൽ വോട്ട് ചെയ്തതായി ലിസ്റ്റിലുണ്ടെന്ന് കാണിച്ചാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. പോസ്റ്റൽ വോട്ട് ചെയ്തില്ലെന്നാണ് വൃദ്ധയുടെ വിശദീകരണം. കോട്ടയം ഏറ്റുമാനൂരിലും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്.

TAGS :

Next Story