Quantcast

വെളിച്ചമില്ല; ഈ സ്കൂളിലെ ബൂത്തിൽ മേൽക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ്!

വെളിച്ചക്കുറവിനെ കുറിച്ച് തിങ്കളാഴ്ച വൈകീട്ടു തന്നെ സൂചന നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 April 2021 10:52 AM GMT

വെളിച്ചമില്ല; ഈ സ്കൂളിലെ ബൂത്തിൽ മേൽക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ്!
X

കക്കോടി: വെളിച്ചക്കുറവ് മൂലം കോഴിക്കോട് കക്കോടി പഞ്ചായത്തിലെ ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത് മേൽക്കൂരയിലെ ഓടിളക്കി. മാതൃബന്ധു വിദ്യാശാല യുപി സ്‌കൂളിലെ 131 എ ഓക്‌സിലറി ബൂത്തിലാണ് സംഭവമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയോടെ തന്നെ വോട്ടർമാർ വെളിച്ചക്കുറവ് സംബന്ധിച്ച് ബൂത്ത് കൺവീനർ എ.കെ. ബാബുവിനെയും ചെയർമാൻ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടർന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാൻ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേൽക്കൂരയിലെ ഓട് ഇളക്കാൻ തീരുമാനിക്കുകയായിരുന്നു.

വെളിച്ചക്കുറവിനെ കുറിച്ച് തിങ്കളാഴ്ച വൈകീട്ടു തന്നെ സൂചന നൽകിയിരുന്നു. എന്നാൽ അധികൃതർ ഗൗനിച്ചില്ലെന്നാണ് ആരോപണം. വെളിച്ചക്കുറവ് കാരണം വോട്ട് ചെയ്യുന്നതിന്റെ പിൻ ഭാഗം മറച്ചതുമില്ല.

ചിത്രത്തിന് കടപ്പാട്- മാധ്യമം

TAGS :

Next Story