Quantcast

പാനൂർ കൊലപാതകത്തെ അപലപിച്ച് എസ്.എസ്.എഫ്

പ്രസ്ഥാന കുടുംബാംഗമായിരുന്നു കൊല്ലപ്പെട്ട മൻസൂറെന്നും എസ്.എസ്.എഫ്

MediaOne Logo

Web Desk

  • Published:

    7 April 2021 1:14 PM GMT

പാനൂർ കൊലപാതകത്തെ അപലപിച്ച് എസ്.എസ്.എഫ്
X

പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് എസ്.എസ്.എഫ്. കത്തി താഴെവെക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യം പറയാൻ അവകാശമില്ലെന്നും എസ്.എസ്.എഫ് കേരള തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

"നിസ്സാര തർക്കങ്ങൾ പോലും കൊലപാതകത്തിന് കാരണമാകുന്നുവെങ്കിൽ, അണികളെ ആ രൂപത്തിൽ പരിശീലിപ്പിച്ചെടുക്കുന്ന രാഷ്ട്രീയ സംഘങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കൊലപാതകികളും, ഗൂഢാലോചന നടത്തിയവരും തീർച്ചയായും ശിക്ഷിക്കപ്പെടണം." കുറിപ്പിൽ പറയുന്നു. പ്രസ്ഥാന കുടുംബാംഗമായിരുന്നു കൊല്ലപ്പെട്ട മൻസൂറെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

കത്തി താഴെ വെക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യം പറയാൻ അവകാശമില്ല: എസ് എസ് എഫ്

രാഷ്ട്രീയ വൈരം മറ്റൊരു കൊലക്കു കൂടി കാരണമായിരിക്കുന്നു. പ്രസ്ഥാന കുടുംബാംഗമായിരുന്നു കൊല്ലപ്പെട്ട മൻസൂർ. നിസ്സാര തർക്കങ്ങൾ പോലും കൊലപാതകത്തിന് കാരണമാകുന്നുവെങ്കിൽ, അണികളെ ആ രൂപത്തിൽ പരിശീലിപ്പിച്ചെടുക്കുന്ന രാഷ്ട്രീയ സംഘങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കൊലപാതകികളും, ഗൂഢാലോചന നടത്തിയവരും തീർച്ചയായും ശിക്ഷിക്കപ്പെടണം. അതുകൊണ്ട് മാത്രം നീതി നടപ്പിലായി എന്ന് കരുതാൻ ന്യായമില്ല.കാരണമിതൊരു സാമൂഹിക ദുരന്തമാണ്. സമൂഹമൊന്നാകെയാണ് അരുംകൊല രാഷ്ട്രീയത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരുന്നത്. കൊലപാതക സംസ്കാരം അവസാനിക്കുകയാണ് ശാശ്വത പരിഹാരം. കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരതയും, പ്രബുദ്ധതയും അവകാശ വാദങ്ങൾക്കപ്പുറത്തൊന്നുമല്ലെന്നാണ് ഇടക്കിടെയുള്ള കൊലപാതകങ്ങൾ തെളിയിക്കുന്നത്. രാഷ്ട്രീയ കൊലകൾക്ക് നേത്യത്വം നൽകുന്ന ന്നവർക്കെങ്ങിനെയാണ് ജനാധിപത്യം വളർ ത്താൻ കഴിയുക. ജനാധിപത്യ കക്ഷികൾക്കെങ്ങിനെയാണ് അവരെ ഉൾകൊള്ളാൻ കഴിയുക. കുടുംബങ്ങളുടെ കണ്ണുനീർ കാണാൻ കഴിയാത്ത ഈ കാപാലികരെ കേരളം മുഴുവൻ തള്ളി കളയുക. കേരളം എന്ത് വികസനം നേടിയെന്ന് പറഞ്ഞാലും കഠാര രാഷ്ട്രീയം അവസാനിക്കുന്നതുവരെ നേടിയ പുരോഗതിയൊന്നും പ്രസക്തമല്ല. കേരളീയരെ മറ്റുള്ളവർക്കുമുന്നിൽ അപഹാസ്യരാക്കുന്ന കൊലപാതകരാഷ്ട്രീയം അവസാനിക്കണം. രാഷ്ട്രീയ കക്ഷികൾ കത്തി താഴെ വെക്കണം.

𝐒𝐒𝐅 KERALA

TAGS :

Next Story