Quantcast

ഹൈക്കോടതി വിധി കെ ടി ജലീലിന് നിര്‍ണായകം

ലോകായുക്ത വിധി ഹൈക്കോടതി ശരിവെച്ചാല്‍ ജലീലിന്‍റെ മന്ത്രിസ്ഥാനം തുലാസിലാകും.

MediaOne Logo

Web Desk

  • Published:

    11 April 2021 12:55 AM GMT

ഹൈക്കോടതി വിധി കെ ടി ജലീലിന് നിര്‍ണായകം
X

ലോകായുക്ത വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചതോടെ ഹൈക്കോടതി വിധി കെ ടി ജലീലിന് നിര്‍ണായകമാകും. ലോകായുക്ത വിധി ഹൈക്കോടതി ശരിവെച്ചാല്‍ ജലീലിന്‍റെ മന്ത്രിസ്ഥാനം തുലാസിലാകും. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

മന്ത്രിസ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന ലോകായുക്ത വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ജലീല്‍ തീരുമാനിച്ചത് സിപിഎം നേതൃത്വത്തിന്‍റെ അനുമതിയോട് കൂടിയാണ്. ജലീല്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിച്ചെങ്കിലും തുടര്‍ നിയമ നടപടികളില്‍ പാര്‍ട്ടിക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല. ലോകായുക്ത വിധിയില്‍ ഹൈക്കോടതി സ്റ്റേ നല്‍കാതെയിരുന്നാല്‍ പാര്‍ട്ടിക്ക് മുന്നില്‍ പ്രതിസന്ധി വര്‍ധിക്കും. മന്ത്രിയുടെ രാജിയെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിന് മുന്നില്‍ സിപിഎമ്മിന് മൌനം പാലിക്കാന്‍ കഴിയില്ല. എന്നാല്‍ ലോകായുക്ത വിധി സ്റ്റേ ചെയ്താല്‍ നിയമ പ്രശ്നങ്ങള്‍ താത്കാലിമായിട്ടെങ്കിലും ഒഴിഞ്ഞെന്ന വിലയിരുത്തലുകളിലേക്ക് പാര്‍ട്ടിക്കും ജലീലിനും കടക്കാന്‍ കഴിയും.

അതേസമയം സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തതും വലിയ പ്രതിസന്ധിയായിട്ടാണ് ഇടത് നേതൃത്വം കാണുന്നത്. പക്ഷേ മണിക്കൂറുകള്‍ നീണ്ട മൊഴിയെടുക്കലോടെ അന്വേഷണസംഘത്തിന് യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് പി ശ്രീരാമകൃഷ്ണനും സിപിഎം നേതൃത്വവും കരുതുന്നത്. മൊഴിയെടുക്കലിന് ശേഷവും ചാക്കയിലെ ഫ്ലാറ്റില്‍ കസ്റ്റംസ് എത്തി പരിശോധന നടത്തിയതോടെ ഇടത് നേതൃത്വത്തിന്‍റെ ആശങ്ക അവസാനിച്ചിട്ടില്ല.

സര്‍ക്കാരിലെ തന്നെ രണ്ട് പ്രധാനികള്‍ക്കെതിരെ ഉണ്ടായ നിയമ നടപടികള്‍ രാഷ്ട്രീയ ആയുധമാക്കി എടുക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇരുവര്‍ക്കെതിരായ രാജി ആവശ്യം കൂടുതല്‍ ശക്തമാക്കാനും പ്രക്ഷോഭം കടുപ്പിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിക്കും.

TAGS :

Next Story