Quantcast

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

ഫെബ്രുവരി രണ്ടിന് പുരസ്കാരം സമ്മാനിക്കും

MediaOne Logo

Web Desk

  • Updated:

    2026-01-12 14:10:03.0

Published:

12 Jan 2026 7:38 PM IST

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്
X

കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ 'ഉൾക്കഥ' യ്ക്കാണ് അവാർഡ്.

ഫെബ്രുവരി രണ്ടിന് പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമാണ്‌ ഇ.പി രാജഗോപാലൻ. കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018-ൽ കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമാണ്.

പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റുമാണ്. 2006-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.


TAGS :

Next Story