Quantcast

മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ വെബ് മാഗസിന്‍റെ ഉദ്ഘാടനവും നടന്നു

MediaOne Logo

Web Desk

  • Published:

    27 March 2022 3:26 AM GMT

മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
X

മാധ്യമം ആഴ്ചപ്പതിപ്പ് രജത ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി. ജ്‌ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മൗജോ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മാധ്യമം എഡിറ്റർ ഒ അബ്ദുറഹ്മാൻ പ്രഖ്യാപനം നിർവഹിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിന്റെ വെബ് മാഗസിന്‍റെ ഉദ്ഘാടനവും നടന്നു.

കണ്ടുനിൽക്കാതെ ഇടപെടലിലൂടെ ചരിത്രം കുറിച്ച കാൽനൂറ്റാണ്ടിന്റെ രജതരേഖ കൂടിയായി സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ആഘോഷത്തുടക്കം. പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷി നിർത്തി കൊങ്കിണി സാഹിത്യകാരനും ജ്‌ഞാനപീഠ പുരസ്കാര ജേതാവുമായ ദാമോദർ മൗജോ രജത ജൂബിലി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പുതുതലമുറ എഴുത്തുകാരെ വളർത്തുന്നതിൽ മാധ്യമത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

25 വർഷം പിന്നിട്ട ജനപക്ഷ ഇടപെടൽ ശക്തമായി തുടരുമെന്ന് രജത ജൂബിലി പ്രഖ്യാപനം നടത്തിയ മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ പറഞ്ഞു. മലയാളികളുടെ പ്രിയ കഥാകൃത്ത് ടി പദ്മനാഭനായിരുന്നു ചടങ്ങിലെ മുഖ്യതിഥി. മലയാളത്തിലെ ഏതു പ്രസിദ്ധീകരണത്തിനും ഒപ്പം നിൽക്കുന്നതാണ് മാധ്യമം ആഴ്ചപ്പതിപ്പെന്ന് തെളിയിച്ച കാൽ നൂറ്റാണ്ടാണ് പിന്നിട്ടതെന്ന് ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. മാധ്യമം വെബ് മാഗസിൻ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ സഈദ് നഖ്‌വി നിർവഹിച്ചു.

ടി ഡി രാമകൃഷ്ണൻ, കെഇഎന്‍ കുഞ്ഞഹമ്മദ്, കെ കെ ബാബുരാജ്, എസ് ഹരീഷ്, വി കെ ഹംസ അബ്ബാസ് എന്നിവർ സംസാരിച്ചു. ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളി ചർച്ചയായ മാധ്യമ സെമിനാറിൽ വിനോദ് കെ ജോസ്, ആര്‍ രാജഗോപാൽ, എം.കെ വേണു, എം.ജി രാധാകൃഷ്ണൻ, എം സുചിത്ര, പ്രമോദ് രാമൻ, ഡോ. യാസീൻ അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മീറ്റ് ദ റൈറ്റർ, മീറ്റ് ദ ആർടിസ്റ്റ് പരിപാടികളും രാവിലെ മുതൽ അരങ്ങേറി. ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറും നയിച്ച സംഗീത നിശയോടു കൂടിയാണ് രജത ജൂബിലി പ്രഖ്യാപന പരിപാടി അവസാനിച്ചത്.

TAGS :

Next Story