എന്റെ കേരളം പ്രദർശന വിപണന മേള: മീഡിയവണിന് മൂന്ന് പുരസ്‌കാരം
സമഗ്ര കവറേജ്, മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേളയിലെ മാധ്യമ പുരസ്‌കാരങ്ങൾ മീഡിയവണിന്. സമഗ്ര കവറേജ്, മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജ്തബ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം നേടി. മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം വിബി തടത്തിൽ, രാഹുൽ ബിജു എന്നിവർ സ്വന്തമാക്കി.
Next Story
Adjust Story Font
16

