Quantcast

ഇടുക്കി ചിന്നക്കനാലിൽ 365 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചു; പാപ്പാത്തിച്ചോലയും സൂര്യനെല്ലിയും റിസർവ് വനത്തിൽ

സർക്കാർ ഭൂമി കൈവശം വെച്ചവർക്കും തിരിച്ചടി

MediaOne Logo

Web Desk

  • Updated:

    2023-12-01 10:35:04.0

Published:

1 Dec 2023 7:35 AM GMT

Idukki Chinnakanal
X

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ച് സർക്കാർ കരട് വിജ്ഞാപനമിറക്കി. പാപ്പാത്തിചോല, സൂര്യനെല്ലി എന്നീ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും.ഇതോടെ ഭൂമിക്ക് പട്ടയം ലഭിക്കാൻ തടസമുണ്ടാകും. സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും തിരിച്ചടിയാണ് പുതിയ തീരുമാനം..

സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. പട്ടയം ലഭിച്ചതും ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച് നൽകിയതുമായ ഭൂമിയൊഴികെയുള്ളവ ഇനി മുതൽ റിസർവ് വനത്തിന്റെ പരിധിയിൽ വരും. എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയ സ്ഥലത്ത് വ്യാപക കയ്യേറ്റമുണ്ടെന്നും കാലാവധി കഴിഞ്ഞതോടെ സ്ഥലം വിട്ട് കിട്ടണമെന്ന് കാട്ടി വനം വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. ചിന്നക്കനാൽ വില്ലേജിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനാകാത്ത കുടിയേറ്റ കർഷകർക്കും സർക്കാർ നീക്കം തിരിച്ചടിയാകും.ജനദ്രോഹ നയങ്ങളെ എതിർക്കുമെന്ന് എം.എം മണി എം.എൽ.എയും പറഞ്ഞു.

അതേസമയം, വിജ്ഞാപനം ഇറങ്ങിയ പ്രദേശത്തുള്ളവർക്കായി പ്രത്യേക ഹിയറിംഗ് നടത്തും. ദേവികുളം ആർ.ഡി.ഒ യെ സെറ്റിൽമെന്റ് ഓഫീസർ ആയി നിയമിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും അന്തിമ വിജ്ഞാപനമിറക്കുക.


TAGS :

Next Story