മലപ്പുറം കെഎസ്‌യുവിൽ കൂട്ടനടപടി; ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്ത 40 ഭാരവാഹികൾക്ക് സസ്പെൻഷൻ
നടപടി നേരിട്ടവർ നൽകുന്ന വിശദീകരണം യാത്രയ്ക്ക് ശേഷം പരിശോധിക്കും

മലപ്പുറം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കൂട്ട നടപടി.
മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കാത്ത 40 കെഎസ്‌യു ജില്ലാ ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. പത്ത് നിയോജക മണ്ഡലം പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു. അതേസമയം നടപടി നേരിട്ടവർ നൽകുന്ന വിശദീകരണം യാത്രയ്ക്ക് ശേഷം പരിശോധിക്കും.
മാര്‍ച്ച് 13നാണ് യാത്ര മലപ്പുറത്ത് എത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു മലപ്പുറത്തെ പരിപാടി. ഇവിടെ പങ്കെടുക്കാത്ത കെഎസ്‌യു ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പ്രധാനമായും നടപടി വന്നിരിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിപാടിയെ നിസാരവത്കരിച്ചാണ് ചിലര്‍ പങ്കെടുക്കാതിരുന്നത്. ചിലര്‍ ആരോഗ്യപ്രശ്നവും ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Watch Video Report
Adjust Story Font
16

