Quantcast

സംസ്ഥാനത്ത് സ്‌കൂളുകളിൽ പുതുതായി 6005 തസ്തികൾ: നിർണയം നാല് വർഷത്തിന് ശേഷം

വിദ്യാർത്ഥികളുടെ എണ്ണം കൂടിയത് കണക്കാക്കിയാണ് പുതിയ തസ്തികകൾക്കുള്ള ശിപാർശ വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് കൈമാറിയത്

MediaOne Logo

Web Desk

  • Updated:

    2023-02-16 14:34:30.0

Published:

16 Feb 2023 2:06 PM GMT

സംസ്ഥാനത്ത് സ്‌കൂളുകളിൽ പുതുതായി 6005 തസ്തികൾ: നിർണയം നാല് വർഷത്തിന് ശേഷം
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ പുതുതായി 6005 തസ്തികൾ സൃഷ്ടിക്കാൻ ശിപാർശ. ഇതിൽ 5906 തസ്തികൾ അധ്യാപക തസ്തികകളാണ്. നാല് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.

വിദ്യാർത്ഥികളുടെ എണ്ണം കൂടിയത് കണക്കാക്കിയാണ് പുതിയ തസ്തികകൾക്കുള്ള ശിപാർശ വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് കൈമാറിയത്. 2313 സ്‌കൂളുകളിലായാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുക. 1106 സർക്കാർ സ്‌കൂളുകളിലായി 3080 തസ്തികകളും 1207 എയിഡഡ് സ്‌കൂളുകളിലായി 2925 തസ്തികകളുമാണ് പുതുതായി അനുവദിക്കേണ്ടത്. ഇതിൽ 5906 അധ്യാപക തസ്തികയും 99 അനധ്യാപക തസ്തികയും വരും.

കൂടുതൽ തസ്തികകൾക്ക് ശിപാർശ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ സർക്കാർ മേഖലയിൽ 694 ഉം എയിഡഡ് മേഖലയിൽ 889 ഉം തസ്തികകൾക്കാണ് ശിപാർശ. ഏറ്റവും കുറവ് തസ്തികകൾ പുതുതായി വേണ്ടി വരിക പത്തനംതിട്ടയിലാണ്. 62 തസ്തികകൾ മതിയാവും പത്തനംതിട്ടയിൽ. 2019-20 വർഷം അനുവദിച്ചതിൽ സർക്കാർ മേഖലയിലെ 1638 ഉം എയിഡഡ് മേഖലയിൽ 2925 തസ്തികളും പുതിയ നിർണയത്തിൽ നഷ്ടമാവുകയും ചെയ്തു. ശിപാർശ ധനവകുപ്പ് അംഗീകരിക്കുന്ന മുറയ്ക്ക് വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികൾ സ്വീകരിക്കും.

TAGS :

Next Story