Quantcast

നെഹ്‌റു ട്രോഫി വള്ളംകളി: കാട്ടിൽതെക്കേതിൽ ജലരാജാവ്‌

നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം

MediaOne Logo

Web Desk

  • Updated:

    2022-09-04 13:08:54.0

Published:

4 Sep 2022 11:54 AM GMT

നെഹ്‌റു ട്രോഫി വള്ളംകളി: കാട്ടിൽതെക്കേതിൽ ജലരാജാവ്‌
X

ആലപ്പുഴ: 68ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാട്ടിൽതെക്കേതിൽ ജേതാക്കൾ. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി.

പള്ളാതുരത്തി ബോച്ച് ക്ലബ്ബാണ് ജേതാക്കൾക്ക് വേണ്ടി തുഴഞ്ഞത്. പള്ളാതുരുത്തിയുടെ ഹാട്രിക് വിജയമാണിത്.ആവേശകരമായ ഹീറ്റസ് മത്സരങ്ങളിൽ നിന്ന് മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് കലാശപ്പോരാട്ടത്തിൽ മത്സരിച്ചത്.കാട്ടിൽതെക്കേതിൽ 4.30 മിനിറ്റിലും നടുഭാഗം 4.31ലും ഫിനിഷ് ചെയ്തു.

മന്ത്രി കെ.എൻ ബാലഗോപാലാണ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട. അഡ്മിറൽ ഡി.കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്,പി.പ്രസാദ് തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിൽ ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റ് ചെയർമാനുമായ വി.ആർ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.

TAGS :

Next Story