Quantcast

കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 7 പേർക്ക് പരിക്ക്

ഇറക്കവും കൊടുംവളവുമുള്ള ഭാഗത്ത് വെച്ച് ജീപ്പിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം

MediaOne Logo

Web Desk

  • Updated:

    2026-10-25 16:27:53

Published:

25 Oct 2026 9:24 PM IST

കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 7 പേർക്ക് പരിക്ക്
X

കോഴിക്കോട്: കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

പീടികപ്പാറ പള്ളിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ഓപ്പൺ ജീപ്പ് ഇറക്കവും കൊടുംവളവുമുള്ള ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. തൊട്ടുപിന്നാലെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

TAGS :

Next Story