Quantcast

80s വൈബില്‍ രാഷ്ട്രീയ നേതാക്കളും; കമന്റ് ബോക്‌സ് തൂക്കി ജെന്‍സി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡാകുന്ന '80s ലുക്കി'ല്‍ ജെന്‍സിക്കൊപ്പം രാഷ്ട്രീയ നേതാക്കളും വൈറലാകുകയാണ്

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-09-08 12:30:57

Published:

8 Sept 2026 5:50 PM IST

80s വൈബില്‍ രാഷ്ട്രീയ നേതാക്കളും; കമന്റ് ബോക്‌സ് തൂക്കി ജെന്‍സി
X

ട്രെന്‍ഡിനൊപ്പം കേരളത്തിലെ രാഷ്ട്രീയ നേതാക്കളും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡാകുന്ന '80s ലുക്കി'ല്‍ ജെന്‍സിക്കൊപ്പം നമ്മുടെ രാഷ്ട്രീയ നേതാക്കളും വൈറലാകുകയാണ്. 'What would I look like in the 80s?' എന്ന ChatGPT പ്രോംപ്റ്റാണ് ഈ ട്രെന്‍ഡിന് പിന്നില്‍.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുവിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, കൃഷിമന്ത്രി ടി. സിദ്ദിഖ്, പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍, ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍, കായികമന്ത്രി ഒ.ജെ ജനീഷ്, ഉമാ തോമസ് എംഎല്‍എ, വി.എസ് ജോയ് എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെ.എം അഭിജിത് എംഎല്‍എ, എ.എ റഹീം എംപി, മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ വിദ്യാഭ്യാസമന്ത്രിയും സിപിഎം നേതാവുമായ വി. ശിവന്‍കുട്ടി തുടങ്ങിയവരാണ് ട്രെന്‍ഡില്‍ കൈയടി നേടുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവരുടെ ഫാന്‍ മേഡ് റെട്രോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. രസകരമെന്നത്, ട്രെന്‍ഡിനൊപ്പം കൂടിയ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ 80-കളിലെ ലുക്കും ഫാഷനും അക്കാലത്ത് തന്നെ അനുഭവിച്ച് അറിഞ്ഞവരാണ്.

എന്നിരുന്നാലും രാഷ്ട്രീയ നേതാക്കളുടെ റെട്രോ പോസ്റ്റുകള്‍ ജെന്‍സി ഏറ്റെടുത്തു. 'ഇവരെല്ലാം അന്നും ലുക്കായിരുന്നു'വെന്ന കമന്റുകളും ഉണ്ട്. കോളജ് കാലത്തെ ഓര്‍മകള്‍ പങ്കുവെക്കുന്ന സുഹൃത്തുക്കളെയും നേതാക്കളുടെ പോസ്റ്റുകള്‍ക്ക് താഴെ കാണാം. വി. ശിവന്‍കുട്ടിയുടെ 80s ലുക്കിനെ സുകുമാര കുറിപ്പിനോട് ഉപമിച്ചുള്ള കമന്റുകളും വൈറലായി.

ഇനി നിങ്ങളും ഒന്ന് ട്രൈ ചെയ്ത് നോക്കൂ... സംഭവം വൈറലായാലോ!

'What would I have looked like in the 80s? Transform this photo into an authentic 1980s look while keeping my facial features and identity unchanged. Add realistic 80s fashion, hairstyle, makeup and vintage photography aesthetics,' ഇതാണ് പ്രോംപ്റ്റ്... എന്നാ വിട്ടോ.

TAGS :

Next Story