Quantcast

സംവാദം നടന്നില്ല, സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ നിന്നു പോലും പ്രധാനമന്ത്രി ഒളിച്ചോടുന്നു: എ.എ റഹീം

'പ്രധാനമന്ത്രിയുടെ പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്?'

MediaOne Logo

Web Desk

  • Published:

    24 April 2023 3:12 PM GMT

a a rahim criticises yuvam23 program narendra mod
X

എ.എ റഹീം, നരേന്ദ്ര മോദി

കൊച്ചി: സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ നിന്നുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിച്ചോടുകയാണെന്ന് എം.പിയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റുമായ എ.എ റഹീം. കൊച്ചിയില്‍‌ ഇന്നു നടന്ന യുവം പരിപാടിയെ കുറിച്ചാണ് റഹീമിന്‍റെ വിമര്‍ശനം. പ്രധാനമന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാം, ഇതിൽ രാഷ്ട്രീയമില്ലെന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംവാദം നടന്നില്ല. ഒരു ചോദ്യം പോലും ആർക്കും ചോദിക്കാന്‍ കഴിഞ്ഞില്ലെന്ന് എ.എ റഹീം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയമില്ലെന്നു വാഗ്ദാനം ചെയ്ത് വിളിച്ചുകൂട്ടിയിട്ട് ലക്ഷണമൊത്ത രാഷ്ട്രീയ പ്രസംഗം നടത്തി പ്രധാനമന്ത്രി മടങ്ങിയെന്നും എ.എ റഹീം വിമര്‍ശിച്ചു. ബി.ജെ.പിയുടെ പതിവ് രാഷ്ട്രീയ പ്രചാരണ പൊതുയോഗം എന്നതിൽ കവിഞ്ഞു വേറൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്? അല്ലെങ്കിൽ സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ? സംഘാടകരായ ബി.ജെ.പി സംസ്ഥാന ഘടകം മറുപടി പറയണമെന്ന് എ.എ റഹീം ആവശ്യപ്പെട്ടു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

വന്ന് വന്ന് സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ

നിന്നുപോലും ഒളിച്ചോടാൻ

തുടങ്ങിയിരിക്കുന്നു പ്രധാനമന്ത്രി.

യുവം പരിപാടിയുടെ സംഘാടകർ

വാഗ്ദാനം ചെയ്തത് രണ്ട്‌ പ്രത്യേകതകളായിരുന്നു.

1.പ്രധാനമന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാം.

2.ഇതിൽ രാഷ്ട്രീയമില്ല.

സംഭവിച്ചതോ??

സംവാദം നടന്നില്ല, ഒരു ചോദ്യം പോലും ആർക്കും ചോദിയ്ക്കാൻ കഴിഞ്ഞുമില്ല.

രാഷ്ട്രീയമില്ലെന്നു വാഗ്ദാനം ചെയ്ത് വിളിച്ചു

കൂട്ടിയിട്ട് ലക്ഷണമൊത്ത രാഷ്ട്രീയ പ്രസംഗം നടത്തി

പ്രധാനമന്ത്രി മടങ്ങി.

വിവിധ മേഖലകളിലെ പ്രതിഭകളെ

പ്രധാനമന്ത്രിയുമായി സംവദിക്കാൻ ക്ഷണിക്കുന്നു.

ബി.ജെ.പി തന്നെ നടത്തുന്ന പരിപാടി,

അവർ തന്നെ ക്ഷണിച്ചും തയ്യാറാക്കിയും കൊണ്ടുവന്നവർ.

അവർ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങൾ,

സംവാദം റിപ്പോർട്ട് ചെയ്യാൻ കാത്തുനിന്ന മാധ്യമങ്ങൾ.....

പക്ഷേ സംഭവിച്ചത്,

പതിവ് മൻ കി ബാത്ത്.

ബി.ജെ.പിയുടെ പതിവ് രാഷ്ട്രീയ പ്രചാരണ പൊതുയോഗം എന്നതിൽ കവിഞ്ഞു വേറൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്?

അല്ലെങ്കിൽ സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ?

സംഘാടകരായ ബി.ജെ.പി സംസ്ഥാന ഘടകം മറുപടി പറയണം.

TAGS :

Next Story